ശ്രീ ഇടമറ്റം രത്നപ്പൻ സാർ അതുല്യനായ ഗാന്ധിയൻ.| ഡോ. സിറിയക് തോമസ് .

Share News

ഗാന്ധി ഭക്തന്മാരുടെ ശൃംഘലയിലെവളരെ ശക്തവും പ്രൗഢവും തിളക്കമാർന്നതുമായ ഒരു സാക്ഷ്യവും സാന്നിധ്യവുമായിരുന്നു നമ്മെ കടന്നുപോയ ശ്രീ ഇടമറ്റം രത്നപ്പൻ സാർ എന്നതിൽ ആർക്കുo തന്നെ തർക്കമുണ്ടാവാനിടയില്ല. തനി ഗാന്ധിയൻ.നിർഭയൻ. സത്യാന്വേഷി. മത വാദിയോവർഗീയ വാദിയോ അല്ലാത്ത ഉറച്ചഈശ്വരവിശ്വാസിയും. ലാളിത്യത്തിന്റെമറുപേരായിരുന്നു രത്നപ്പൻ സാർ.എന്നും പരുക്കൻ ഖാദിയുടെ ഷർട്ടുംമുണ്ടുമായിരുന്നു സാറിന്റെ ഡ്രസ് കോഡ്. അഴീക്കോട് മാസ്റ്ററുടെ ശരീരഭാഷ. പ്രസംഗഭാഷയും ഏതാണ്ട് അതുതന്നെയായിരുന്നുവെന്നുo പറയാം. നല്ല വായനക്കാരനും ഒന്നാംതരം എഴുത്തുകാരനും ശക്തനായ പ്രഭാഷകനുമായിരുന്നു രത്നപ്പൻ സാർ.ഒരു കാലഘട്ടത്തിൽ പാലായിലെ സാഹിത്യ- സാംസ്ക്കാരിക- […]

Share News
Read More