ഫാ. യൂജിൻ പെരേരയ്ക്കെതിരെ കേസെടുത്ത നടപടി പ്രതിഷേധാർഹം|സീറോമലബാർ സഭ
കൊച്ചി: കേരളത്തിന്റെ തീരദേശജനത കടലാക്രമണങ്ങളും അപകടമരണങ്ങളും വഴി ഇരകളാക്കപ്പെടുമ്പോൾ അവർക്ക് വേണ്ടി സംസാരിക്കുന്നവരെ കലാപകാരികളായി മുദ്ര കുത്തുന്ന നടപടി തികച്ചും പ്രതിഷേധാർഹമാണ്. മുതലപ്പൊഴിയിൽ അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവനാശത്തിനും എണ്ണമറ്റ അപകടങ്ങൾക്കും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾക്കും പതിവായി കാരണമാകുന്ന മുതലപ്പൊഴിയിലെ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തേണ്ട ബാധ്യത സർക്കാരിനാണുള്ളത്. ജനപ്രതിനിധികൾ ജനങ്ങൾക്കുവേണ്ടി ആത്മാർത്ഥമായി ഇടപെടുന്നവരുടെ വികാരംകൂടി ഉൾക്കൊണ്ടുകൊണ്ട് സത്യസന്ധമായ ഇടപെടലുകൾ നടത്തുകയും പ്രശ്നപരിഹാരത്തിനായി മുന്നിട്ടിറങ്ങുകയുമാണ് ആവശ്യം. മുതലപ്പൊഴിയിലെ അപകടാവസ്ഥ പരിഹരിക്കുന്നതിന് ശാശ്വതമായ നടപടികൾ […]
Read More