നിലപാടുകള്‍ പൊതുജനത്തെ അറിയിക്കാന്‍ കത്തോലിക്കാസഭയ്ക്ക് ഔദ്യോഗിക സംവിധാനങ്ങളുണ്ട്.-കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി
കൊച്ചി: സഭാത്മകതയില്ലാത്ത പ്രസ്താവനകളെയും പ്രചാരണങ്ങളെയും നിലപാടുകളെയും കേരള കത്തോലിക്ക സഭയുടെത് എന്ന മട്ടില്‍ പരാമര്‍ശിക്കുന്നതും അവതരിപ്പിക്കുന്നതും അപലപനീയമാണെന്നു കെസിബിസി വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പ്രസ്താവനയില്‍ പറഞ്ഞു. സ്വന്തം നിലപാടുകള്‍ പൊതുജനത്തെ അറിയിക്കാന്‍ സഭയ്ക്ക് ഔദ്യോഗിക സംവിധാനങ്ങളും ഔദ്യോഗിക വക്താക്കളും കത്തോലിക്കാസഭയ്ക്കുണ്ട്. മാധ്യമങ്ങള്‍ക്ക് താല്‍പര്യമുള്ള ആരെങ്കിലും സഭാവക്താക്കള്‍ എന്ന അടിക്കുറിപ്പോടെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത് ഒഴിവാക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു സാമൂഹികവും ഭരണപരവും നീതിന്യായപരവും രാഷ്ട്രീയവുമായ മേഖലകളില്‍ സഭയുടെ ഇടപെടലുകള്‍ സമൂഹത്തിന്റെ പൊതുനന്മയ്ക്ക് ഉതകുന്നതാകണമെന്ന […]
Read More