മത സാഹോദര്യത്തിന്റെ ചരിത്രപ്രതീകം.|മീനച്ചിൽ കുമ്പാനി ഞാവക്കാട്ടു മഠംദാമോദർ സിംഹൻ ഭാസ്ക്കരൻ കർത്താവ് നൂറ്റിരണ്ടാo വയസ്സിൽ നാടു നീങ്ങുമ്പോൾ മീനച്ചിൽ പ്രദേശത്തിന്റെ ചരിത്ര പാരമ്പര്യത്തിന്റെയും സാമൂഹ്യ ഘടനയുടെയും സാംസ്കാരിക പൈതൃകത്തിന്റെയും ജാജ്ജ്വല്യമാനമായ ഒരു മഹാദ്ധ്യായത്തിനാണ്തിരശ്ശീല വീഴുന്നതെന്നു പറയാം .
പാലാ :മീനച്ചിൽ രാജവംശ പരമ്പരയിലെ അവസാന കണ്ണി കെ കെ ഭാസ്‌ക്കരൻ കർത്താ(101) നിര്യാതനായി. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. പഞ്ചായത്ത് പ്രസിഡണ്ടായി ഏറെ നാൾ പ്രവർത്തിച്ചിരുന്നു. ഈ രാജ വംശത്തിന്റെ ഭരണകാലത്താണ് പാലായിലെ പ്രസിദ്ധമായ കത്തീഡ്രൽ പള്ളി പണിതത്.നിർമ്മാണത്തിനുള്ള സർവ്വ വിധ സഹായങ്ങളും ചെയ്തുകൊടുത്തതും.ഈ രാജവംശക്കാരാണ്.കത്തീഡ്രൽ പള്ളിയിൽ ജനുവരി 5,6 തീയതികളിൽ നടക്കുന്ന ദനഹാ രാക്കുളി തിരുന്നാളിനോട് അനുബന്ധിച്ച് കൽക്കുരിശിൽ വിളക്ക് തെളിയിക്കുന്നതിനുള്ള അവകാശം ഈ രാജവംശത്തിനാണ്. സംസ്ക്കാര കർമ്മങ്ങൾ ഇന്ന് വൈകിട്ട് ഏഴ് മണിക്ക് […]
Read More