കോഴിക്കോടിന് തിലകക്കുറിയാകുന്ന കെ.എസ്.ആർ.ടി.സി സമുച്ചയം ആഗസ്റ്റ് 26ന് തുറക്കും
നിർമ്മാണം പൂർത്തിയാക്കി അഞ്ച് വർഷം കഴിഞ്ഞിട്ടും വ്യാപാരാവശ്യങ്ങൾക്ക് തുറന്നു കൊടുക്കാതിരുന്ന കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് ആഗസ്റ്റ് 26ന് എം.ഒ.യു ഒപ്പുവച്ച് തുറന്നു കൊടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് നടപടി. നാലു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബസ് ടെർമിനൽ കോംപ്ലക്സ് 3.22 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 74.63 കോടി ചെലവിൽ നിർമിച്ച കോംപ്ലക്സിൽ 11 ലിഫ്റ്റുകളും 2 എക്സലേറ്ററുകളുമാണുള്ളത്. നിക്ഷേപമായി 17 […]
Read More