തികച്ചും അസാധാരണമായ കാലാവസ്ഥയാണ് പഞ്ചാബിൽ ഇപ്പോൾ
തികച്ചും അസാധാരണമായ കാലാവസ്ഥയാണ് പഞ്ചാബിൽ ഇപ്പോൾ. ഏതാണ്ട് 12 മണിവരെ നല്ല മൂടൽ മഞ്ഞു. തണുപ്പിന് കാഠിന്യം കുറവാണ്, പക്ഷെ മൂടൽ മഞ്ഞിൽ ദൃശ്യ ശേഷി (വിസിബിലിറ്റി) തുലോം പരിമിതം ആണ്. ഒൻപത് മണിവരെ 10 അടി പോലും കാണാൻ കഴിയില്ല. 11 മണിയോടെ 50 അടി ദൃശ്യശേഷി ലഭിക്കും. ഈ മൂടൽമഞ്ഞിലൂടെയാണ് രാവിലെ മുതൽ വിദ്യാർത്ഥികളും ജോലിക്കാരും സഞ്ചരിക്കുന്നത്. വാഹന ചലന വേഗം 20 കിലോമീറ്റർ ആണ് അധികവും. ആശ്രദ്ധയോടെ വാഹനം ഓടിക്കുന്നവർ അപകടം ഉണ്ടാക്കും. […]
Read More