ചെറുപ്പക്കാർ തിയ്യേറ്ററിൽ തള്ളിക്കയറിയ ഈ രണ്ടു സിനിമകളും മദ്യപാനം കൗമാരത്തിൻ്റെ ട്രേഡ്മാർക്കാണെന്ന് പറഞ്ഞുവെക്കുന്നവയാണ്.
രണ്ടു സിനിമകൾ പ്രേമലുവും ആവേശവും യുവതലമുറക്ക് നൽകുന്ന സന്ദേശം ഭീകരമാണ്. പ്രേമലുവിലെ പ്രേമവും ആവേശത്തിലെ ഗാംങ് വാറും സിനിമയുടെ കഥാതന്തുവാണെങ്കിലും മദ്യത്തിനാണ് പ്രധാന റോൾ. മദ്യപിക്കലാണ് പഠന കാലത്ത് ചെയ്യേണ്ട മഹത്തായ പ്രവൃത്തിയെന്ന് പറഞ്ഞുവെക്കുകയാണ് രണ്ടു സിനിമയും. കേരളത്തിന് പുറത്തുപോയി പഠിക്കുന്ന വിദ്യാർത്ഥികളാണ് രണ്ട് സിനിമയിലേയും പ്രധാന കഥാപാത്രങ്ങൾ. പുറത്ത് പഠിക്കാൻ പോകുന്നത് മദ്യപിക്കാനാണെന്ന തരത്തിലാണ് കഥാപാത്ര സഞ്ചാരം. സിനിമയുടെ തുടക്കവും ഒഴുക്കും ഒടുക്കവുമൊക്കെ കൗമാരക്കാരുടെ മദ്യപാന വിചാരങ്ങൾക്കൊപ്പം. ബംഗളൂരുവിൽ പഠിക്കാനെത്തുന്ന മൂന്ന് വിദ്യാർത്ഥികളാണ് ആവേശത്തിലെ പ്രധാന […]
Read More