ഈ ചെറുപ്രായത്തിൽ തന്നെ ഒരു സംസ്ഥാന തലസ്ഥാനത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെടുക എന്നത് വളരെ അഭിമാനകരമായ വസ്തുതയാണ്.

Share News

യുവതീ – യുവാക്കൾക്ക് പ്രചോദനമായ തീരുമാനം… ..ഈ പോസ്റ്റ് തയ്യാറാക്കിയപ്പോൾ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കും. ഈ ചെറുപ്രായത്തിൽ തന്നെ ഒരു സംസ്ഥാന തലസ്ഥാനത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെടുക എന്നത് വളരെ അഭിമാനകരമായ വസ്തുതയാണ്. പ്രസ്തുത തീരുമാനമെടുത്ത അവരുടെ പാർട്ടിയെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. രാഷ്ട്രീയം എന്നത് രാഷ്ട്രത്തെ സംബന്ധിക്കുന്ന താണ്. രാഷ്ട്രത്തെ സംബന്ധിച്ച കാര്യങ്ങളിൽ അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളുടെ അഭിപ്രായവും,പ്രവർത്തനങ്ങളും അത്യാവശ്യമാണ്. രാഷ്ട്ര പുനർ നിർമാണത്തിൽ അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളുടെ സാന്നിധ്യം ആര്യയുടെ സ്ഥാനലബ്ധിയിലൂടെ വർദ്ധിക്കട്ടെ. മറ്റു പാർട്ടികളും […]

Share News
Read More

പുതിയ പഞ്ചായത്ത് ഭരണസമിതികൾക്ക് ക്രിയാത്മകമായ പിന്തുണ പരാജയപ്പെട്ടവർ നൽകുക. പരാജയപ്പെട്ടവരോട് മാന്യമായി പെരുമാറാൻ വിജയിച്ചവർക്ക് ഉത്തരവാദിത്വമുണ്ട്.

Share News

ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞു…. കേരളത്തിലെ ജനങ്ങൾ കോവിഡ് കാലഘട്ടത്തിനിടയിലും ഒരു തെരഞ്ഞെടുപ്പിനെ സമചിത്തതയോടെ നേരിട്ടു. കേരള ജനതയുടെ ജനാധിപത്യ സംവിധാനത്തോടുള്ള കൂറ് ഇവിടെ വെളിവാക്കപ്പെട്ടു. നമ്മളിൽ ഭൂരിഭാഗം ജനങ്ങൾക്കും രാഷ്ട്രീയ വിശ്വാസം ഉണ്ട്. ആ വിശ്വാസത്തെ ഒരിക്കലും മറ്റുള്ളവർക്ക് എതിരെയുള്ള ആയുധമാക്കരുത്. തെരഞ്ഞെടുപ്പ് റിസൾട്ട് വരും ജനങ്ങളിൽ വിശ്വാസമർപ്പിച്ചവർ ജയിക്കട്ടെ…. തോറ്റവരും ജയിച്ചവരും ജനഹിതം അംഗീകരിക്കണം. അക്രമണങ്ങളിൽ ഏർപ്പെടരുത്. അയലത്തെ ശത്രുവാണ് അകലെയുള്ള ബന്ധുവിനേക്കാൾ നമുക്ക് ഉപകാരപ്പെടുക. രാഷ്ട്രീയ പാർട്ടികളിലെ നേതാക്കന്മാർ തമ്മിൽ നല്ല […]

Share News
Read More

നമ്മുടെ ഇനിയുള്ള ജീവിതത്തിന്റെ ഒരുഭാഗം ലഹരി ഉപയോഗത്തിനെതിരെ പോരാടാൻ നമുക്ക് നീക്കി വെക്കാം….

Share News

ലഹരിക്കെതിരെ നമുക്കു പൊരുതാം…. മദ്യം, മയക്കുമരുന്ന്, കഞ്ചാവ്, പുകയില ഉപയോഗം തുടങ്ങിയ ലഹരിക്ക് അടിമപ്പെട്ട് സ്വന്തം ജീവനും, കുടുംബത്തിനും, സമൂഹത്തിനും ഭീഷണിയാവുന്നവരുടെ മോചനത്തിനുവേണ്ടി നമുക്ക് ഒരുമിച്ച് പൊരുതാം. ഇവർ ജന്മനാ ഈ ലഹരിക്ക് അടിമകളാകുന്നവരല്ല. അവരുടെ സാഹചര്യങ്ങൾ, അറിവില്ലായ്മ, മറ്റുള്ളവരുടെ ഉപദേശക്കുറവ്, മോശം കൂട്ടുകെട്ട് തുടങ്ങിയവയാണ് ഒരാളെ ലഹരിക്ക് അടിമ ആക്കുന്നത്. നമ്മുടെ ഇനിയുള്ള ജീവിതത്തിന്റെ ഒരുഭാഗം ലഹരി ഉപയോഗത്തിനെതിരെ പോരാടാൻ നമുക്ക് നീക്കി വെക്കാം…

Share News
Read More