സംസ്ഥാനം മുഴുവൻ തെരുവുനായ് വിഷയം കത്തിക്കയറുമ്പോൾ ഇതൊന്നുമറിയാതെ സി.എം.എസ് കോളജ് കാമ്പസിൽ വിലസി നടക്കുകയാണ് ലക്കിയും കുക്കിയും മിക്കിയും.
കോട്ടയം: സംസ്ഥാനം മുഴുവൻ തെരുവുനായ് വിഷയം കത്തിക്കയറുമ്പോൾ ഇതൊന്നുമറിയാതെ സി.എം.എസ് കോളജ് കാമ്പസിൽ വിലസി നടക്കുകയാണ് ലക്കിയും കുക്കിയും മിക്കിയും.കോളജിലെ ആയിരക്കണക്കിന് വിദ്യാർഥികളുടെയും അധ്യാപകരുടെയും കണ്ണിലുണ്ണികളാണ് ഈ നായ്ക്കൾ. പകൽ വിദ്യാർഥികൾക്കൊപ്പം കൂട്ടുകൂടിയും രാത്രി കോളജിന് കാവലിരുന്നും ഇവർ സി.എം.എസിന്‍റെ സ്വന്തമായി. പേവിഷബാധയുടെ ഭീതിയുള്ളതിനാൽ കഴിഞ്ഞ ദിവസം മൂന്ന് നായ്ക്കൾക്കും വാക്സിനെടുത്തു. ലൈസൻസിനും അപേക്ഷിച്ചിട്ടുണ്ട്.ഏഴു ദിവസത്തിനകം ലൈസൻസ് കിട്ടും. മൂന്നുവർഷമായി ഇവർ കാമ്പസിന്‍റെ ഭാഗമായിട്ട്. കോവിഡ് കാലത്ത് കോളജ് വളപ്പിൽ ജനിച്ചു വീണതാണ് മൂവരും. വിശന്നുള്ള കരച്ചിൽ […]
Read More