തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ.ജോ ജോസഫിന്, നാമനിർദ്ദേശപത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പണം നൽകിയത് രാജ്യത്തെ ഏറ്റവും പ്രമുഖ ഹൃദയാരോഗ്യ വിദഗ്ധരിൽ ഒരാളായ പത്മശ്രീ ഡോ.ജോസ് ചാക്കോ പെരിയപ്പുറം ആണ്.

Share News

തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ.ജോ ജോസഫിന്, നാമനിർദ്ദേശപത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പണം നൽകിയത് രാജ്യത്തെ ഏറ്റവും പ്രമുഖ ഹൃദയാരോഗ്യ വിദഗ്ധരിൽ ഒരാളായ പത്മശ്രീ ഡോ.ജോസ് ചാക്കോ പെരിയപ്പുറം ആണ്. ഡോ.ജോ ജോസഫിന്റെ ടീമിന് നേതൃത്വം നൽകുന്ന അദ്ദേഹത്തിൽ നിന്നു തന്നെ കെട്ടിവെക്കാനുള്ള തുക സ്ഥാനാർത്ഥി ഏറ്റുവാങ്ങി. ഡോക്ടർ ഷേണായിയും ഡോക്ടർ ജുനൈദ് റഹ്മാനും ഒപ്പമുണ്ടായി. പ്രമുഖ ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യവുമുണ്ടായി.

Share News
Read More