“ഏതെങ്കിലും പ്രശ്നം ഉയർന്നുവരുമ്പോൾ, കേരളത്തിലെ കത്തോലിക്കാ സഭ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് അറിയാൻ കേരളം മുഴുവൻ പിഒസിയിലേക്ക് നോക്കുന്നു. പിഒസി സഭയുടെ പൊതുമുഖമായി പ്രവർത്തിക്കുന്നത് കാണുന്നതിൽ എനിക്ക് അതിയായ സന്തോഷം നൽകുന്നു”.| ഫാ. ജോസഫ് കണ്ണത്ത്
കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പിഒസിയുടെ സ്ഥാപകൻ ബഹു. ഫാ. ജോസഫ് കണ്ണത്ത് അന്തരിച്ചു. കാലത്തിനു മുമ്പേ നടന്ന ക്രാന്തദർശി! കണ്ണത്തച്ചൻ കടന്നുപോകുമ്പോൾ, കേരള കത്തോലിക്കാ സഭ അദ്ദേഹത്തോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു: സഭകളുടെ കൂട്ടായ്മ സുവിശേഷത്തിന്റെ നേർസാക്ഷ്യമാണ് എന്നു സ്വജീവിതംകൊണ്ട് അടയാളപ്പെടുത്തിയതിന്! പി. ഓ. സി എന്ന ആശയവും സ്ഥാപനവും യാഥാർഥ്യമാക്കിയത്തിന്! സഭയുടെ ആത്മാവ്, സ്നേഹവും, കൂട്ടായ്മയും, സേവനവുമാണ് എന്ന ഓർമ്മപ്പെടുത്തലിന്! അച്ചന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു! ഫാ. ജോസഫ് കണ്ണത്ത് പുതുക്കാട് :പിഒസി സ്ഥാപക ഡയറക്ടറും കെസിബിസി […]
Read More