പ്രബുദ്ധരായ വോട്ടർമാർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അർപ്പിക്കുന്നു

Share News
ഒരായിരം നന്ദി, എല്ലാവരേയും നേരിൽ കണ്ടു നന്ദി അറിയിക്കണം എന്നാണ് എൻ്റെ ആഗ്രഹം , ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് സാധ്യമല്ലാത്തതിനാൽ വൈകിട്ടോടുകൂടി FACEBOOK LIVE വരുന്നതായിരിക്കും.

സ്നേഹത്തോടെ PT തോമസ്.

ജനവിധി അംഗീകരിക്കുന്നു. വോട്ട് നല്‍കിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. എന്നും നിങ്ങളോടൊപ്പം നിങ്ങളില്‍ ഒരാളായി ഉണ്ടാകും എന്ന് ഉറപ്പ് നല്‍കുന്നു. കായംകുളത്തിന്റെ നിയുക്ത MLA Prathibha പ്രതിഭ ക്കും പുതിയ സര്‍ക്കാരിനും ആശംസകള്‍.

Aritha Babu

15929 വോട്ടിൻ്റെ തിളക്കമാർന്ന വിജയം സമ്മാനിച്ച അങ്കമാലിയിലെ എൻ്റെ ഏറ്റവും പ്രിയപ്പെട്ട ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി
മട്ടന്നൂരിന് നന്ദി

തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ വിജയം സമ്മാനിച്ചതിന്…

നാടിന്റെ അതിജീവന പോരാട്ടത്തിൽ ഒപ്പം നിൽക്കുന്നതിന്…
കൊറോണ കാലത്ത് അതിൻ്റെ തീവ്രതയെ അവഗണിച്ചുകൊണ്ട് ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി. എന്നോടൊപ്പം സഹകരിച്ച എൻ ഡി എയുടെ പ്രവർത്തകർക്കും അഭ്യുദയകാംക്ഷികൾക്കും പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് വോട്ട് ചെയ്ത പ്രിയപ്പെട്ട വോട്ടർമാർക്കും തെരഞ്ഞെടുപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കും നന്ദി.
തൊടുപുഴയിലെ വോട്ടർമാർക്ക് നന്ദി.
 ഓരോ വോട്ടിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. നിങ്ങൾ പകരുന്ന സ്നേഹവും പിന്തുണയുമാണ് എന്നെ മുന്നോട്ട് നയിക്കുന്ന ഊർജ്ജം. ഇനിയങ്ങോട്ടും നിങ്ങളുടെ ഓരോരുത്തരുടെയും സഹകരണവും പിന്തുണയും പ്രതീക്ഷിക്കുന്നു.
നിങ്ങളിൽ ഒരാളായി എന്നും എപ്പോഴും ഞാൻ കൂടെയുണ്ടാകും.

ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു, വിജയിച്ച ദലീമക്ക് അഭിനന്ദനങ്ങൾ, വോട്ട് ചെയ്ത മുഴുവനാളുകൾക്കും നന്ദി രേഖപ്പെടുത്തുന്നു, ഒപ്പം കൂട്ടായി നിഴലായി എന്നോടൊപ്പം കഴിഞ്ഞ ഒന്നര വർഷക്കാലം നിലകൊണ്ട ഐക്യ ജനാധിപത്യ മുന്നണിയുടെ മുഴുവൻ നേതാക്കൾക്കും പ്രവർത്തകർക്കും വാക്കുകൾക്കപ്പുറം സ്നേഹവും കടപ്പാടും അറിയിക്കുന്നു.ഇനിയും ഒരു പൊതു പ്രവർത്തകയയി മരണം വരെ നിങ്ങൾക്കൊപ്പം ഞാനുണ്ടാകും

Shanimol Osman

കൊച്ചിയിലെ ജനത നൽകിയ ഓരോ വോട്ടും നിങ്ങൾ എന്നെ ഏല്പിച്ച ഉത്തരവാദിത്വമായിട്ടാണ് ഞാൻ കാണുന്നത്,എന്നിൽ നിങ്ങൾ ഏല്പിച്ച ഈ ഉത്തരവാദിത്വം ഞാൻ നിറവേറ്റും എന്ന് ഉറപ്പു തരുന്നു. ഒരിക്കൽ കൂടി നന്ദി! പണിതുയർത്താം നമുക്ക് നാല്ലൊരു കൊച്ചിയെ! 
വിജയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. വിജയിപ്പിച്ച ജനങ്ങളുടെ തീരുമാനം തുടർ-നയം ഉറപ്പാക്കുന്നു. .. എനിക്ക് പിന്തുണയേകിയ എല്ലാവർക്കും എൻറെ നിസ്സീമമായ നന്ദി അറിയിക്കുന്നു.
എനിക്ക് വോട്ടുചെയ്ത ഏവർക്കും നന്ദി.
ടി.ജെ വിനോദിന് അഭിനന്ദനങ്ങൾ… ഷാജി ജോർജ്
.,എറണാകുളം
Share News