98 കാരി പാപ്പി അമ്മ ഇപ്പോഴും കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്, -സുരക്ഷിതമായി അന്തിയുറങ്ങാൻ ഒരു കൂര വേണം അതായിരുന്നു പാപ്പി അമ്മയുടെ ഏക ആഗ്രഹം. .

Share News

98 കാരി പാപ്പി അമ്മ ഇപ്പോഴും കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്, പാപ്പി അമ്മയെ മോഡലാക്കി പ്രശസ്ത ഫോട്ടോഗ്രഫർ മഹാദേവൻ തമ്പി ചിത്രമെടുത്തിരുന്നു. പാപ്പി അമ്മയുടെ ഒരു ദിവസമാണ് ഫോട്ടോഷൂട്ടിലൂടെ ചിത്രീകരിച്ചത്. കുറച്ചു വർഷങ്ങളായി അവർ ഒരു ഷെഡ്ഡിലാണ് താമസിക്കുന്നത്. സുരക്ഷിതമായി അന്തിയുറങ്ങാൻ ഒരു കൂര വേണം അതായിരുന്നു പാപ്പി അമ്മയുടെ ഏക ആഗ്രഹം. പാപ്പിയമ്മ സജീവ ചർച്ചയാകുമ്പോൾ അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ എത്തിയിരിക്കുകയാണ് വ്യവസായി ബോബി ചെമ്മണ്ണൂർ.

ആദ്യമൊക്കെ ഇദ്ദേഹത്തിൻറെ കോപ്രായങ്ങൾ കണ്ടിട്ട് ഇഷ്ടക്കുറവ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങൾ കാണുമ്പോൾ അദ്ദേഹത്തോട് ഇഷ്ടം തോന്നുന്നു. വായിൽ സ്വർണ്ണ കരണ്ടിയുമായി ജനിക്കുന്ന കൊറേ പാഴ്ജന്മങ്ങൾക് ഒരു പാഠമാണ് ബോബി, ജീവിതം ഒന്നേയുള്ളൂ.അതിന് അർത്ഥം വേണമെങ്കിൽ ഇതു പോലെ സാധാരണക്കാരുട ജീവിതത്തിലേക്ക് ഇറങ്ങി ചെല്ലണം. ബിസിനസുകാരനാണ്.ഇതൊക്കെ ചിലപ്പോ പബ്ലിസിറ്റിക്ക് വേണ്ടി തന്നെയായിരിക്കാം.എന്നാലും, അയാൾക്കുള്ളിൽ നല്ലൊരു മനുഷ്യനുണ്ടെന്നുറപ്പാണ് !

വിനോദ് പണിക്കർ

Share News