എന്തുകൊണ്ട് മരതൈ പിഴുതു എന്ന ചോദ്യത്തിന് ഉത്തരം…

Share News

മാസാമാസം ശമ്പളമോ, മറ്റ് വരുമാനമോ ഉള്ളവർക്ക് മരം അലങ്കാരവും, status ഉം ,പ്രകൃതി സംരക്ഷണവുമൊക്കെയാണ്. പക്ഷെ പാവപ്പെട്ടവന് മരം അവന്റെ സാമ്പത്തിക സുരക്ഷിതത്തം കൂടിയാണ്.*

1.)ഇന്ന് കേരളത്തിൽ 93 പട്ടയഭൂമിയിൽനിന്ന് ഒരു മരംപോലും വെട്ടാൻ (വട്ടമരം പോലും) അനുവാദം ലഭിക്കുന്നില്ല. 1964 പട്ടയഭൂമിയില്നിന്നു 12 ഇനം മരങ്ങൾ (തേക്ക്, ഈട്ടി, എബണി etc. രാജകീയമരം എന്നപേരിൽ) വെട്ടാൻ അനുവാദം ലഭിക്കുന്നില്ല. പിന്നെ ഞായപ്പിള്ളി പോലുള്ള കേരളത്തിലെ ഒരുപാട് സ്ഥലങ്ങളിൽ 1964 പട്ടയവും , സ്വാതന്ത്ര്യത്തിന് മുൻപുള്ള ദിവാൻ പട്ടയവും ഒക്കെയുള്ള സ്ഥലങ്ങളിൽ ESZ പോലുള്ള പുത്തൻ തീവ്ര പരിസ്ഥിതി നിയമങ്ങളുടെയും, പരിസ്ഥിതി സംരക്ഷണത്തിന്റെയും പേരിൽ മരം മുറിക്കാനോ, homestay പോലുള്ള സംവിധാനങ്ങൾ തുടങ്ങാനോപോയിട്ട് ആട് – കോഴി fam തുടങ്ങാനോപോലും അനുവാദം കിട്ടുന്നില്ല.

2.) ഇതേസമയം കേരളത്തിലെ Reserve Forest – കളിൽ (protected area) ലക്ഷക്കണക്കിന് ഹെക്ടറിൽ വനംവകുപ്പ് തേക്ക്‌, മാഞ്ചിയം, അക്കേഷ്യ, യൂക്കാലി , മറ്റ് പല വൈദേശിക ഇനം മരങ്ങൾ (Invasive Species) വച്ചുപിടിപ്പിച്ച് സമയാസമയങ്ങളിൽ വെട്ടിയിറക്കുന്നു. ആർക്കും ചോദ്യവുമില്ല, ഉത്തരവുമില്ല. സ്വാഭാവിക വനം കുറയുന്നതോടെ തീറ്റകിട്ടാതെ വന്യമൃഗങ്ങൾ കൃഷിഭൂമിയിലേക്കു ഇറങ്ങുന്നു.

3.) *സർക്കാരിന്റെയും , വനം വകുപ്പിന്റെയും ഈ ഇരട്ടത്താപ്പിനോടുള്ള, കർഷക സമൂഹത്തോടുള്ള വഞ്ചനക്കെതിരെയുള്ള ജീവിച്ചു മനസ്സുമടുത്ത മലയോര കർഷകരുടെ സ്വാഭാവിക പ്രധിഷേധവും പ്രതികരണവുമായിരുന്നു ഇത്.*

Fr Robin Padinjarekuttu

Share News