
കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞു കഥകള്‍ 24ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് പ്രകാശനം ചെയ്യുകയാണ്.
പ്രിയ സുഹൃത്തുക്കളേ,
കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞു കഥകള്‍ 24ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് പ്രകാശനം ചെയ്യുകയാണ്. എല്ലാവരേയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.

ലോക്ഡൗണില്‍പ്പെട്ട് ജനങ്ങളില്‍ നിന്ന് അകന്നു കഴിയാന്‍ നിര്‍ബന്ധിതനായ ഉമ്മന്‍ ചാണ്ടി നിലയ്ക്കാതെ ചിലച്ച ഒരു ഫോണിന്റെ അറ്റത്ത് രാപകലിരുന്ന് സ്വദേശത്തും വിദേശത്തുമുള്ള അനേകര്‍ക്ക് രക്ഷകനായതിന്റെ ഉജ്വലമായ ഏടുകളാണ് പ്രധാന പ്രതിപാദ്യ വിഷയം.
മേമ്പൊടിക്ക് ചില നര്‍മ മുഹൂര്‍ത്തങ്ങളുമുണ്ട്. മൂന്നു കാര്‍ട്ടൂണിസ്റ്റുകളുടെ ശ്രദ്ധേയമായ കാര്‍ട്ടൂണുകളുണ്ട്. മനോഹരമായ കവര്‍ ചിത്രവും. ഉമ്മന്‍ ചാണ്ടി, ഡോ. ശശി തരൂര്‍ എംപി, മുന്‍ അംബാസഡര്‍ വേണു രാജാമണി എന്നിവര്‍ പങ്കെടുക്കും. കുഞ്ഞുഞ്ഞു കഥകള്‍ നേരത്തെ രണ്ടു ഭാഗം പ്രസിദ്ധീകരിച്ചിരുന്നു.
ഇംഗ്ലീഷ്, റഷ്യ, തമിഴ് ഭാഷകളില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഡിസി ബുക്‌സാണ് മൂന്നാം ഭാഗത്തിന്റെ പ്രസാധകര്‍.
എല്ലാവരുടെയു സ്‌നേഹസാന്നിധ്യം പ്രതീക്ഷിക്കുന്നു.

Pt Chacko