
ഓടിക്കൊണ്ടിരിക്കെ വേണാട് എക്സ്പ്രസിന്റെ എഞ്ചിൻ വേർപെട്ടു
കൊച്ചി: വേണാട് എക്സ്പ്രസിന്റെ എഞ്ചിൻ ഓടിക്കൊണ്ടിരിക്കുന്നതിനിടെ വേർപെട്ടു. ഞായറാഴ്ച രാവിലെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടം. തിരുവനന്തപുരത്ത് നിന്നും ഷൊർണൂരിലേക്ക് പോകുന്ന ട്രെയിനാണ് അപകടം സംഭവിച്ചത്. വേഗം കുറവായതിനാൽ വലിയ അപകടം ഒഴിവായി.
റെയിൽവേ ജീവനക്കാർ ഉടൻ തന്നെ സ്ഥലത്തെത്തി. എഞ്ചിനും ബോഗിയും തമ്മിൽ വീണ്ടും ഘടിപ്പിച്ചതിന് ശേഷം ട്രെയിൻ വീണ്ടും യാത്ര തുടർന്നു. അപകടത്തെ തുടർന്ന് ട്രെയിൻ 45 മിനിട്ടോളം വൈകി.