
കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ ചിരകാലാഭിലാഷം പൂർത്തീകരിക്കപ്പെട്ടു
രാജ്യത്തെങ്ങുമുള്ള കോൺഗ്രസ് പ്രവർത്തകർക്ക് ഈ നിമിഷത്തിൽ സന്തോഷിക്കാം! ഇന്ത്യയിൽ ഏറ്റവുമധികം കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കപ്പെടുന്ന ജില്ലയിലെ നഗരഹൃദയത്തിൽ, രാജ്യത്തെ ഏറ്റവും വലിയ കോൺഗ്രസ് മന്ദിരം തലയെടുപ്പോടെ ഉയർന്നതിൽ അഭിമാനിക്കാം.

മുൻ ഡിസിസി പ്രസിഡന്റ് ശ്രീ. കെ.സുരേന്ദ്രൻ തുടങ്ങി വച്ചത് ഏറെ പ്രതിബന്ധങ്ങളെ തരണം ചെയ്ത് പൂർത്തീകരിച്ചത് പ്രിയ സഹപ്രവർത്തകൻ ശ്രീ.സതീശൻ പാച്ചേനിയാണ്. ഇത്രയും വലിയ ഓഫീസ് സമുച്ചയം പണിയാൻ പൂർണമായും ആശ്രയിച്ചത് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരെയാണ്. സ്വന്തം വീട് വിറ്റും, കെട്ടിടം പണിയാനുള്ള ഫണ്ട് കണ്ടെത്തിയ സതീശൻ പാച്ചേനി കേരളത്തിലെ ഓരോ കോൺഗ്രസ് പ്രവർത്തകനും അഭിമാനമാണ്.

സിപിഎമ്മിന്റെ ആക്രമണങ്ങളെ എക്കാലത്തും പ്രതിരോധിച്ച ചരിത്രമാണ് കണ്ണൂരിലെ കോൺഗ്രസ് പാർട്ടിക്കുള്ളത്. പോരാട്ടത്തിനിടയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് നഷ്ടപ്പെട്ട ധീരരക്തസാക്ഷികളുടെ പേരിൽ, ഫാസിസത്തോട് ഒരിക്കലും സമരസപ്പെടാത്ത കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് ” കണ്ണൂർ കോൺഗ്രസ് ഭവൻ ” സമർപ്പിക്കുന്നു. ഈ സ്വപ്ന സാക്ഷാത്കാരത്തിന് മുന്നിട്ടിറങ്ങിയ മുഴുവൻ പ്രവർത്തകർക്കും സ്നേഹാഭിവാദ്യങ്ങൾ.

K Sudhakaran
President Kerala Pradesh Congress Committee