കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആശ്വാസമേകി കൊണ്ട് ആദ്യ ഘട്ട കോവിഡ് വാക്‌സിൻ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാന താവളത്തിൽ എത്തി.

Share News

പൂനെ സെറം ഇൻസ്ടിട്യൂട്ടിൽ വികസിപ്പിച്ച വാക്‌സിൻ രാവിലെ 10.45 ഓടു കൂടിയാണ് നെടുമ്പാശ്ശേരിയിൽ എത്തിയത്. അവിടെ നിന്നും പ്രത്യേകം സജ്ജീകരിച്ച ട്രക്കുകളിൽ വാക്‌സിൻ എറണാകുളം ജനറൽ ആശുപത്രിയിലെ റീജിയണൽ വാക്‌സിൻ സ്റ്റോറിൽ എത്തിച്ചു.

പ്രത്യേക താപനില ക്രമീകരിച്ച 15 ബോക്സുകളിൽ ആയി 1.8 ലക്ഷം ഡോസ് വാക്‌സിൻ ആണ് ജില്ലയിൽ എത്തിച്ചിട്ടുള്ളത്. ഓരോ ബോക്സിലും 12000 ഡോസ് വാക്‌സിൻ ആണ് ഉള്ളത്. ഇതിൽ 73000 ഓളം ഡോസ് വാക്‌സിൻ ജില്ലയിൽ തന്നെ വിതരണം ചെയ്യാനുള്ളതാണ്. 9240 ഡോസ് വാക്‌സിൻ ഇടുക്കി ജില്ലയിലേക്കും 29170 ഡോസ് കോട്ടയം ജില്ലയിലേക്കും 30870 ഡോസ് പാലക്കാട്‌ ജില്ലയിലേക്കും 37640 ഡോസ് തൃശ്ശൂർ ജില്ലയിലേക്കും പ്രത്യേകം സജീകരിച്ചിരിക്കുന്ന വാഹനത്തിൽ കൊണ്ടു പോകും.

ജില്ലയിൽ ആദ്യ ഘട്ടത്തിൽ 12 കേന്ദ്രങ്ങൾ വഴിയാണ് വാക്‌സിൻ വിതരണം ചെയ്യുക. രണ്ടായിരത്തിലധികം ആരോഗ്യപ്രവർത്തകർക്ക് ഇതിനാവശ്യമായ പരിശീലനം നൽകി കഴിഞ്ഞുവെന്ന് എറണാകുളം ജില്ലാ കളക്ടർ വ്യക്തമാക്കി ..

Share News