മഹാനായ ഡോ. പി. പല്പുവിന്റെ ജന്മദിനമാണ് ഇന്ന്.

Share News

ജാതിയുടെ പേരിൽ നേരിടേണ്ടിവന്ന നിരന്തര അവഗണനകളാണ് അദ്ദേഹത്തെ ഇത്ര വലിയ ഒരു പോരാളിയാക്കിയത് എന്ന് നിസംശയം പറയുവാനാകും. അവർണന് തൊഴിലും വിദ്യാഭ്യാസവും നിഷേധിക്കുന്ന ചാതുർവർണ്യത്തിനെതിരെ ആളിക്കത്താൻ അദ്ദേഹത്തിനായി. 1896 സെപ്തംബർ മൂന്നിന് ഡോ. പല്പുവിന്റെ നേതൃത്വത്തിൽ സമർപ്പിച്ച ഈഴവ മെമ്മോറിയൽ ജാതീയ അവഗണന കാരണം ഈഴവർ അനുഭവിക്കുന്ന ദുരവസ്ഥകളുടെ സമഗ്ര ചിത്രമായിരുന്നു. അതിലെ വാക്കുകൾക്ക് മുദ്രാവാക്യത്തിന്റെ പ്രതീതിയുണ്ടായിരുന്നു. അനങ്ങാപ്പാറ നയം സ്വീകരിച്ച അന്നത്തെ തിരുവിതാംകൂർ ഭരണകൂടത്തിന്റെ അതേ നിലപാടാണ് മാറി മാറിയെത്തുന്ന ജനാധിപത്യ സർക്കാരുകൾക്കും. അവർ നമ്മുടെ മുദ്രാവാക്യങ്ങളും ആവശ്യങ്ങളും സങ്കടങ്ങളും കേട്ടില്ലെന്ന് നടിക്കുന്നു. നമ്മളിൽപ്പെട്ടവർ അവിടങ്ങളിൽ ഇല്ലാത്തതാണ് പ്രശ്നം.

ഇന്ത്യൻ പാർലമെന്റ് അടക്കം എല്ലാ ജനാധിപത്യ വേദികളിലും പിന്നാക്ക സംവരണം നടപ്പാക്കണം. നിർണായക തീരുമാനങ്ങളെടുക്കുന്ന എല്ലാ രംഗങ്ങളിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉണ്ടാകണം. ഇത് നേടിയെടുക്കാൻ ഡോ.പല്പുവിനെ പോലെ കൂടുതൽ ഊർജ്ജസ്വലരായി നാം പോരാടണം. ഇക്കാര്യത്തിൽ നമ്മുക്കൊന്നായ് അണിചേരാം.

തുഷാർ വെള്ളാപ്പള്ളി

Share News