
പുതിയ പഞ്ചായത്ത് ഭരണസമിതികൾക്ക് ക്രിയാത്മകമായ പിന്തുണ പരാജയപ്പെട്ടവർ നൽകുക. പരാജയപ്പെട്ടവരോട് മാന്യമായി പെരുമാറാൻ വിജയിച്ചവർക്ക് ഉത്തരവാദിത്വമുണ്ട്.
ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞു….
കേരളത്തിലെ ജനങ്ങൾ കോവിഡ് കാലഘട്ടത്തിനിടയിലും ഒരു തെരഞ്ഞെടുപ്പിനെ സമചിത്തതയോടെ നേരിട്ടു. കേരള ജനതയുടെ ജനാധിപത്യ സംവിധാനത്തോടുള്ള കൂറ് ഇവിടെ വെളിവാക്കപ്പെട്ടു. നമ്മളിൽ ഭൂരിഭാഗം ജനങ്ങൾക്കും രാഷ്ട്രീയ വിശ്വാസം ഉണ്ട്. ആ വിശ്വാസത്തെ ഒരിക്കലും മറ്റുള്ളവർക്ക് എതിരെയുള്ള ആയുധമാക്കരുത്.

തെരഞ്ഞെടുപ്പ് റിസൾട്ട് വരും ജനങ്ങളിൽ വിശ്വാസമർപ്പിച്ചവർ ജയിക്കട്ടെ….
തോറ്റവരും ജയിച്ചവരും ജനഹിതം അംഗീകരിക്കണം. അക്രമണങ്ങളിൽ ഏർപ്പെടരുത്.
അയലത്തെ ശത്രുവാണ് അകലെയുള്ള ബന്ധുവിനേക്കാൾ നമുക്ക് ഉപകാരപ്പെടുക. രാഷ്ട്രീയ പാർട്ടികളിലെ നേതാക്കന്മാർ തമ്മിൽ നല്ല സൗഹൃദത്തിൽ ആണെന്ന് അണികൾ മറക്കരുത്.
അണികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ നഷ്ടം അവരവരുടെ കുടുംബത്തിനു മാത്രമാണെന്ന് തിരിച്ചറിയുക. പുതിയ പഞ്ചായത്ത് ഭരണസമിതികൾക്ക് ക്രിയാത്മകമായ പിന്തുണ പരാജയപ്പെട്ടവർ നൽകുക.
പരാജയപ്പെട്ടവരോട് മാന്യമായി പെരുമാറാൻ വിജയിച്ചവർക്ക് ഉത്തരവാദിത്വമുണ്ട്.

നല്ലൊരു നാളേക്ക് വേണ്ടി നമുക്ക് ഒത്തൊരുമയോടെ മുന്നോട്ടുപോകാം....

Related Posts
- അഡ്വ. ചാർളി പോൾ
- കെ സി ബി സി മദ്യ വിരുദ്ധ സമിതി
- മദ്യം
- മദ്യം വേണ്ട
- മദ്യ സംസ്കാരം
- മദ്യനയം
- മദ്യനിരോധനം
- മദ്യരഹിത കേരളം
- രാസലഹരി
- ലഹരി ഉപയോഗം
- ലഹരി ഭീകരത
- ലഹരി വിരുദ്ധ ക്യാമ്പയിൻ
- ലഹരി വിരുദ്ധ ദിനം
- ലഹരി വിരുദ്ധ സമ്മേളനം
- ലഹരിക്കെതിരായി
- ലഹരികൾ ആ പത്താണ്
- ലഹരിമരുന്നു വ്യാപാരത്തിനെതിരേ
- ലഹരിമുക്ത കേരളം
- ലഹരിവിരുദ്ധ പ്രവര്ത്തനം
- വാർത്ത
- സർവ്വനാശം