
ഗ്രാമിക വായനാ മൂലയിൽ പ്രതിമാസ ചർച്ച വീണ്ടും ആരംഭിക്കുന്നു.
കോവിഡ് മഹാമാരിയെ തുടർന്ന് നിർത്തിവച്ചിരുന്ന കുഴിക്കാട്ടുശ്ശേരി ഗ്രാമിക വായനാമൂലയുടെ പ്രതിമാസ ചർച്ച പുനരാരംഭിക്കുന്നു.
21 ഞായറാഴ്ച 4 മണിക്ക് പുതിയ കാർഷിക നിയമങ്ങളും കർഷക പ്രക്ഷോഭവും എന്ന വിഷയത്തെപ്പറ്റി ചർച്ച നടക്കും. കാർഷിക നിയമങ്ങളെ അനുകൂലിച്ച് ബീജേപിയിലെ അഡ്വ.സജി കുറുപ്പും എതിർത്ത് പ്രൊഫ. കുസുമം ജോസഫും (NA PM) വിഷയാവതരണം നടത്തും. തുടർന്ന് ശ്രോതാക്കൾ പങ്കെടുക്കുന്ന പൊതുസംവാദം നടക്കും.
സംവാദത്തിൽ പങ്കെടുക്കുന്നതിന് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. സുഹൃത്തുക്കളേയും പങ്കെടുപ്പിക്കുമല്ലോ?

ബേബി മൂക്കൻ
‘