
“ഇതിഹാസം- ഉമ്മൻചാണ്ടി നിയമസഭയിലെ അരനൂറ്റാണ്ട്”എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ വൈകിട്ട് 5 മണിക്ക്
കേരളത്തിലെ ഏറ്റവും ജനകീയനായ രാഷ്ട്രീയ നേതാവ്, ശ്രീ ഉമ്മൻ ചാണ്ടി സാറിന്റെ നിയമസഭ പ്രവേശന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വീക്ഷണം പബ്ലിക്കേഷൻ പുറത്തിറക്കുന്ന “ഇതിഹാസം- ഉമ്മൻചാണ്ടി നിയമസഭയിലെ അരനൂറ്റാണ്ട്”എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ വച്ച് നടക്കുന്ന ചടങ്ങിൽ,മുൻ കേന്ദ്രമന്ത്രി വയലാർ രവി പ്രശസ്ത എഴുത്തുക്കാരൻ പെരുമ്പടവം ശ്രീധരനു ആദ്യ പതിപ്പു നൽകി നിർവഹിക്കും.
ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം അപൂർവ ഫോട്ടോകൾ, സ്കെച്ചുകൾ, കാർട്ടൂണുകൾ എന്നിവ വഴി വരച്ചു കാണിക്കുന്ന പുസ്തകം കഴിഞ്ഞ 50 ആണ്ടിന്റെ കേരള രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച്ച കൂടി നമ്മെ കാണിച്ചു തരുന്നതാവും.

ടോണി ചമ്മണി