രണ്ടാംഘട്ട വോട്ടെടുപ്പ്: ഉച്ചവരെ 53.5 ശതമാനം പോളിങ് രേഖപ്പെടുത്തി

Share News

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ര​ണ്ടാം​ഘ​ട്ടം വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ച് ജി​ല്ല​ക​ളി​ലും മി​ക​ച്ച പോ​ളിം​ഗ്. ഉ​ച്ച​വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം 53.5 ശ​ത​മാ​നം പേ​ർ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ചു. അ​ഞ്ച് ജി​ല്ല​ക​ളി​ലും പോ​ളിം​ഗ് പ​കു​തി ക​ട​ന്നു. വ​യ​നാ​ട്- 55.6, എ​റ​ണാ​കു​ളം- 53, കോ​ട്ട​യം- 53, തൃ​ശൂ​ർ- 53.1, പാ​ല​ക്കാ​ട്- 54.5 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ൽ ജി​ല്ല​യി​ലെ പോ​ളിം​ഗ് ശ​ത​മാ​നം.

ഒ​ന്നാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നേ​ക്കാ​ൾ ആ​വേ​ശ​ത്തി​ലാ​ണ് ര​ണ്ടാം​ഘ​ട​ത്തി​ൽ ജ​നം പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. രാ​വി​ലെ മു​ത​ൽ അ​ഞ്ച് ജി​ല്ല​ക​ളി​ലെ ബൂ​ത്തു​ക​ളി​ലും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട​നി​ര​യു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ ത​ന്നെ വോ​ട്ട് ചെ​യ്ത് മ​ട​ങ്ങാ​നാ​ണ് വോ​ട്ട​ർ​മാ​ർ താ​ത്പ​ര്യ​പ്പെ​ട്ട​ത്.

പ്ര​മു​ഖ​രെ​ല്ലാം രാ​വി​ലെ ത​ന്നെ എ​ത്തി വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, കേ​ര​ള കോ​ണ്‍​ഗ്ര​സ്- ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി, സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ, എം​എ​ൽ​എ​മാ​രാ​യ ഐ.​സി.​ബാ​ല​കൃ​ഷ്ണ​ൻ, മോ​ൻ​സ് ജോ​സ​ഫ്, എ​ൻ.​ജ​യ​രാ​ജ്, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, എം​പി​മാ​രാ​യ തോ​മ​സ് ചാ​ഴി​കാ​ട​ൻ, ഹൈ​ബി ഈ​ഡ​ൻ, സി​പി​എം എ​റ​ണാ​കു​ളം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​രാ​ജീ​വ്, സി​നി​മാ താ​ര​ങ്ങ​ളാ​യ ഇ​ന്ന​സെ​ന്‍റ്, ടൊ​വി​നോ തോ​മ​സ് തു​ട​ങ്ങി​യ പ്ര​മു​ഖ​രെ​ല്ലാം വോ​ട്ട് ചെ​യ്തു.

ന​ട​ൻ മ​മ്മൂ​ട്ടി​ക്ക് ഇ​ത്ത​വ​ണ വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പോ​ര് ഉ​ൾ​പ്പെ​ടാ​തി​രു​ന്ന​താ​ണ് കാ​ര​ണം. അ​തി​നി​ടെ വ​യ​നാ​ട്ടി​ൽ വോ​ട്ട് ചെ​യ്ത് പു​റ​ത്തി​റ​ങ്ങി​യ വീ​ട്ട​മ്മ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. തൃ​ശി​ലേ​രി വ​രി​നി​ലം കോ​ള​നി​യി​ലെ കാ​ള​ന്‍റെ ഭാ​ര്യ ദേ​വി (ജോ​ച്ചി- 54) ആ​ണ് മ​രി​ച്ച​ത്.

തൃ​ശി​ലേ​രി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വോ​ട്ട് ചെ​യ്ത് പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ വീ​ട്ട​മ്മ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Share News