
കോവിഡ് കാലത്തു ലയൺസ് ക്ലബ്ബ് ചെയ്യുന്ന സേവനങ്ങൾ അഭിനന്ദനീയം- എം എൽ എ ശ്രീ.ടി ജെ വിനോദ്
അതിഥി തൊഴിലാളികളുടേ മക്കൾക്കു ടി വി യും , നാണയം വിഴുങ്ങി ഗുരുതരവസ്ഥയിൽ ആയ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർക്ക് ആദരവും നൽകുന്ന ചടങ്ങിൽ ഉൽഘാടനം ചെയ്തുകൊണ്ട് സം സരിക്കുകയായിരുന്നു അദ്ദേഹം.


ലയണ്‍സ് ക്ലബ്ബ് ഓഫ് കൊച്ചിൻ സൗത്തിന്റെയും,ചാവറ ഫാമിലി വെൽഫയർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ അതിഥി തൊഴിലാളികളുടെ മക്കൾക്കു ടി വി നൽകി.എറണാകുളം കരിത്തല സെയിന്റ് ജോസഫ് യു പി സ്കൂളിൽ പഠിക്കുന്ന വിദ്യാര്ഥികൾക്കാനു ടി വി നൽകിയത്.അതോടൊപ്പം ആലുവയിൽ ചികിത്സ കിട്ടാതെ വലഞ്ഞ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുകയും തന്റെ ബുദ്ധിമുട്ടു വക വയ്കാതെ കയ്യിൽ ഉണ്ടായിരുന്ന രൂപപോലും നൽകി അവർക്ക് സഹായമാകുകയും അതിലൂടെ സമൂഹത്തിനു ഒരു നൻമ മനസിന്റെ മാതൃക നൽകിയ ഓട്ടോ ഡ്രൈവർ ശ്രീ ബാബു വര്‍ഗീസിനെ ആദരിക്കുകയും പാരിതോഷികമായി 15000 രൂപ നൽകുകയും ചെയ്തു.എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ വച്ചു നടന്ന ചടങ്ങ് എറണാകുളം എം എൽ എ ശ്രീ ടി ജെ വിനോദ് ഉദ്ഘാടനം ചെയ്തു.ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.റോബി കണ്ണൻചിറ CMI അധ്യക്ഷത വഹിച്ച ചടങ്ങിൽ ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി അത്താവുദ്ധീൻ , റീജിയൻ ചെയർമാൻ പൗലോസ് കെ മാത്യു , സോണ്‍ ചെയർമാൻ ജോണ്സണ് സി . എബ്രഹാം, ,വി കെ വര്‍ഗീസ് ,ലയൺസ് ക്ലബ്ബ് കൊച്ചിൻ സൗത്ത് സെക്രട്ടറി കെന്നി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

— ലയൺസ് ക്ലബ്ബ് ഓഫ് കൊച്ചിൻ സൗത്തിന്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികളുടെ മക്കൾക്ക് ടി വിനൽകുന്ന ചടങ്ങ് എം എൽ എ ടി ജെ വിനോദ് നിർവ്വഹിക്കുന്നു.ഫാ.റോബി കണ്ണഞ്ചിറ, അത്താവുദ്ധീൻ,,പൗലോസ് കെ മാത്യു, ജോണ്സണ് സി . എബ്രഹാം,വി.കെ വര്‍ഗീസ്,കെന്നി അഗസ്റ്റിൻ എന്നിവർ സമീപം.

ചാവറ കൾച്ചറൽ സെന്ററിനെയും ലയൺസ് ക്ലബ്ബ് ഓഫ് കൊച്ചിൻ സൗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആലുവായിൽ ചികിൽസ കിട്ടാതെ വലഞ്ഞ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച ശ്രീ ബാബു വര്‍ഗീസിന് 15000 രൂപ നൽകി ആദരിക്കുന്നു.എംഎൽഎ ടി ജെ വിനോദ്, ഫാ.റോബി കണ്ണൻചിറ,വി.കെ വര്‍ഗീസ്,കെന്നി അഗസ്റ്റിൻ,അത്താവുദ്ധീൻ, ജോണ്സണ് സി .എബ്രഹാം എന്നിവർ സമീപം