കുടുംബങ്ങൾക്കു വേണ്ടി ജീവിതം മുഴുവനും ഉഴിഞ്ഞു വച്ച ആദ്യകാല പ്രശസ്ത ധ്യാനഗുരുഫാ .സെബാസ്റ്റ്യൻപൊട്ടനാനിയുടെ ആത്മാവ് ദൈവസന്നിധിയിലേക്ക് യാത്രയായി.
കുടുംബം നന്നാകാൻ ഞാൻ നന്നായാൽ മതിയെന്ന് പഠിപ്പിച്ച വിശുദ്ധരായ തലമുറയ്ക്ക് ജന്മം നൽകാൻ മാതാപിതാക്കൾ നന്നാകണമെന്ന് പഠിപ്പിച്ചകുടുംബങ്ങൾക്കു വേണ്ടി ജീവിതം മുഴുവനും ഉഴിഞ്ഞു വച്ച ആദ്യകാല പ്രശസ്ത ധ്യാനഗുരു ഫാ .സെബാസ്റ്റ്യൻപൊട്ടനാനിയുടെആത്മാവ് ദൈവസന്നിധിയിലേക്ക് യാത്രയായി. അങ്ങ് അവിടെയിരുന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുമെന്ന് ഞങ്ങൾക്ക് അറിയാം.അങ്ങയുടെ പഠിപ്പിക്കൽ വഴി ധ്യാനങ്ങൾ വഴി വിശുദ്ധ കുടുംബങ്ങളായി മാറിയ അനേകരും അവരുടെ മക്കളും അങ്ങയോടു എന്നും കടപ്പെട്ടിരിക്കുന്നു. സ്നേഹ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനയും ആദരാഞ്ജലികളും അർപ്പിക്കുന്നു.
അങ്ങ് എനിക്കും കുടുംബത്തിനും ചെയ്ത ഉപകാരങ്ങൾക്കു വാക്കുകൾ കൊണ്ട് തീർക്കാൻ ആകാത്ത നന്നിയുണ്ട്. അങ്ങയുടെ പ്രബോധനങ്ങൾ ഹൃദയത്തിൽ പതിഞ്ഞതിനാൽ ആണ് എനിക്ക് 7മക്കൾ ജനിച്ചതും ഞാൻ ഒരു പ്രൊ -ലൈഫ് പ്രബോധകൻ ആയതും.എന്റെ യും അങ്ങിലൂടെ മാറ്റം വന്ന അനേകായിരങ്ങളുടെയും പ്രാർത്ഥനകളിൽ അങ്ങുണ്ടാകുംനന്ദിയോടെ
യുഗേഷ് തോമസ് (ബെന്നി ).
പ്രെസിഡണ്ട്,
കെസിബിസി പ്രൊ -ലൈഫ് സമിതി
കോട്ടയം മേഖല.
നാളെ 17th നവംബർ ചൊവ്വാഴ്ച രാവിലെ എമ്മാവൂസിൽ രാവിലെ 7 മണിക്ക് നമ്മളിൽ നിന്നും വിടവാങ്ങി പോയ ബഹു. സെബാസ്റ്റ്യൻ പൊട്ടനാനി അച്ചന് വേണ്ടി KCCRST ചെയർമാൻ ബഹു. ജോസഫ് താമരവെളി അച്ചൻ വി. കുർബാന അർപ്പിച്ചു ദമ്പതി പ്രതിനിധികളോടൊപ്പം പ്രാർത്ഥിക്കുന്നു. കഴിയുന്നത്ര ദമ്പതികളും മറ്റുള്ളവരും ഓൺലൈൻ ആയി ആ സമയം എമ്മാവൂസ് ചാനലിൽ ദിവ്യബലിയിൽ പങ്ക് ചേരണം എന്ന് അപേക്ഷിക്കുന്നു.
ലോർഡ്സ് കപ്പിൾസ് മിനിസ്ട്രി.