ഇടുക്കിയെ മിടുക്കിയാക്കണമെങ്കിൽ വ്യവസായങ്ങൾ കടന്നുവരേണ്ടതുണ്ടെന്ന കാഴ്ചപ്പാടിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ ഒരു വ്യവസായ പാർക്ക് ആരംഭിക്കുന്നതിനുള്ള തീരുമാനം സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്.
ഇടുക്കിയെ മിടുക്കിയാക്കണമെങ്കിൽ വ്യവസായങ്ങൾ കടന്നുവരേണ്ടതുണ്ടെന്ന കാഴ്ചപ്പാടിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ ഒരു വ്യവസായ പാർക്ക് ആരംഭിക്കുന്നതിനുള്ള തീരുമാനം സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിൽ ഏറ്റവും ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ഉൽപാദനവും വിപണനവും ലക്ഷ്യമിട്ടുകൊണ്ട് കിൻഫ്ര സ്പൈസസ് പാർക്ക് എന്ന ആശയം ഉടലെടുക്കുന്നത് ഇവിടെനിന്നാണ്. സുഗന്ധവ്യഞ്ജന വ്യവസായത്തിൽ രാജ്യത്ത് തന്നെ ഒന്നാമതുള്ള കേരളത്തിൽ അതിവേഗം പദ്ധതി പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു. ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 15ന് കിൻഫ്ര സ്പൈസസ് പാർക്ക് സംരംഭകർക്കായി തുറന്നുകൊടുക്കുകയാണ്.
ജില്ലയിലെ തൊടുപുഴയിൽ മുട്ടത്ത് കണ്ടെത്തിയ 20 ഏക്കർ സ്ഥലത്ത് ആരംഭിക്കുന്ന പാർക്കിൽ സംരംഭകർക്ക് സുഗന്ധവ്യജ്ഞന വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് അവസരം ലഭിക്കും. ഇതിനോടകം തന്നെ നിരവധി സംരംഭങ്ങൾ ഇവിടെ രജിസ്റ്റർ ചെയ്തുകഴിഞ്ഞിട്ടുണ്ട്. സംരംഭകർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ ജലലഭ്യത, വൈദ്യുതി, റോഡ്, ഡ്രെയിനേജ് തുടങ്ങിയവ ഉറപ്പുവരുത്തിക്കഴിഞ്ഞു. വ്യവസായ രംഗത്ത് നേട്ടങ്ങൾ കൈവരിക്കുന്ന കേരളത്തിനൊപ്പം ഇടുക്കിയും കുതിക്കുകയാണ്. മിടുക്കിയായി..
P Rajeev
Minister for Industries, Coir & Law – Kerala