ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയിലും ശബരിമലയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുമാണ് യുഡിഎഫ് സര്‍ക്കാര്‍ ശബരിപാത നടപ്പാക്കാന്‍ തീരുമാനിച്ചത്. -ഉമ്മൻ ചാണ്ടി

Share News

സംസ്ഥാന സര്‍ക്കാര്‍ പകുതി ചെലവ് വഹിച്ചുകൊണ്ട് ശബരി റെയില്‍പാത നിര്‍മിക്കാന്‍ ഇപ്പോള്‍ എടുത്ത തീരുമാനം വൈകിയതുകൊണ്ട് 5 വര്‍ഷമാണ് നഷ്ടപ്പെട്ടത് മുൻ മുഖ്യമന്ത്രിഉമ്മൻ ചാണ്ടി വ്യക്തമാക്കി

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ യുഡിഎഫിന്റെ നിലപാടിലേക്കു തിരിച്ചു പോയ ഇടതുസര്‍ക്കാര്‍ പദ്ധതി പൊടിതട്ടിയെടുത്ത് പ്രഖ്യാപനം നടത്തുകയാണു ചെയ്തത്. റെയില്‍വെയുടെ അംഗീകാരവും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും മറ്റും ലഭിച്ചതിനുശേഷം പദ്ധതി എന്നു തുടങ്ങാനാകും എന്നു നിശ്ചയമില്ല. വൈകി വന്ന ബുദ്ധിയാണെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നു.

ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയിലും ശബരിമലയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുമാണ് യുഡിഎഫ് സര്‍ക്കാര്‍ ശബരിപാത നടപ്പാക്കാന്‍ തീരുമാനിച്ചത്. കേന്ദ്രത്തിന്റെ ചെലവില്‍ പദ്ധതി നടപ്പാക്കണമെന്ന് അന്ന് യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ഇക്കാര്യം പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അതു നടക്കില്ലെന്നു ബോധ്യപ്പെട്ടപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ പകുതി ചെലവ് വഹിച്ച് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകുകയും ചെയ്തു.

എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനെ തുടര്‍ന്ന് മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കണമെന്ന നിലപാടെടുത്തു. ഇക്കാര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കേന്ദ്രം നിരാകരിച്ചതോടെ പദ്ധതി അഞ്ചുവര്‍ഷം നിശ്ചലമായി.ഉമ്മൻ ചാണ്ടിഅറിയിച്ചു

Share News