വത്തിക്കാനിൽ ക്രിസ്തുമസിന് ഒരുക്കമായി ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു
വത്തിക്കാനിൽ ക്രിസ്തുമസിന് ഒരുക്കമായി ക്രിസ്തുമസ് ട്രീ സ്ഥാപിച്ചു. ഡിസംബർ 11 ന് വൈകിട്ട് 4,30 ന് ആണ് വത്തിക്കാനിലെ സാൻ പിയത്രോ ചത്വരത്തിൽ വച്ച് പൊതു ദർശനത്തിനായി ദീപങ്ങൾ തെളിയിക്കുന്നത്.
ക്രിസ്തുമസിന് ഒരുക്കമായ ക്രിസ്തുമസ് ട്രീ സ്വിച്ച് ഓൺ കർമ്മം ഡിസംബർ 11 നാണ് വത്തിക്കാൻ നയതന്ത്ര വിഭാഗം പ്രസിഡൻ്റ് കർദിനാൾ ജുസ്സപ്പേ ബെർത്തല്ലോയും, സെക്രട്ടറി ജനറൽ ബിഷപ്പ് ഫെർണാണ്ടോയും ഒരുമിച്ച് നിർവഹിക്കുന്നത്. കൊറോണ വ്യാപനം മൂലം ക്ലേശിക്കുന്ന ലോകത്തിനുള്ള പ്രതീക്ഷയാണ് ഓരോ ക്രിസ്തുമസ് ട്രീയും നമ്മെ ഓർമിപ്പിക്കുന്നത്.
വത്തിക്കാൻ ചത്വരത്തിലെ ഒബ്ലിസ്കിൻ്റെ അടുത്താണ് ഈ വർഷവും ക്രിസ്തുമസ് ട്രീ ഒരുക്കിയിരിക്കുന്നത്. ഇത്തവണ 28 മീറ്റർ ഉയരമുള്ള സ്പ്രൂചെ വിഭാഗത്തിൽ പെടുന്ന പൈൻ മരമാണ് സ്ലോവേനിയയിൽ നിന്നാണ് കൊണ്ടുവന്നിരിക്കുന്നത്. സ്ലോവേനിയയിലേ കൊഛോയോയെ എന്ന സ്ഥലത്ത് നിന്നാണ് മരം കൊണ്ടുവന്നിരിക്കുന്നത്. ഈ സ്ഥലത്തിന് 90% വും വനമേഖല യാണ്. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ, 300 വർഷം പഴക്കമുള്ള മരം സ്ലോവേനിയയിൽ (61.80 മീറ്റർ) ആണ് ഉള്ളത്.
ജനുവരി 10 വരെ പുൽക്കൂടും, ട്രീയും വത്തിക്കാൻ ചത്വരത്തിൽ ഉണ്ടാകും എന്ന് വത്തിക്കാൻ മീഡിയ വിഭാഗം അറിയിച്ചു.
റോമിൽ നിന്ന് ഫാ. ജിയോ തരകൻ
ഹോളി ക്രോസ് യൂണിവേഴ്സിറ്റി,