അധികാരമുള്ള ആളാൽ പിടിക്കപ്പെടുക അല്ലെങ്കിൽ തടയപ്പെടുക എന്നതാണ് അറസ്റ്റ് എന്ന വാക്കിന്റെ അർത്ഥം.

Share News

അറസ്റ്റ്

എല്ലാവരും കേൾക്കാറുള്ള പദമാണ് അറസ്റ്റ്. എന്നാൽ പോലീസ് പിടിച്ച് രേഖപ്പെടുത്തുന്നത് മാത്രമല്ല യഥാർത്ഥത്തിൽ അറസ്റ്റ്. അധികാരമുള്ള ആളാൽ പിടിക്കപ്പെടുക അല്ലെങ്കിൽ തടയപ്പെടുക എന്നതാണ് അറസ്റ്റ് എന്ന വാക്കിന്റെ അർത്ഥം. ഹൗസ് അറസ്റ്റ് അഥവാ വീട്ടുതടങ്കൽ എന്ന് കേട്ടിട്ടില്ലേ...

പദം വന്ന വഴി, ‘നിറുത്തുക’ അഥവാ ‘തടയുക’ എന്നർത്ഥം വരുന്ന ‘അററ്റർ’ എന്ന ഫ്രഞ്ചു വാക്കിൽ നിന്നുമാണ് അറസ്റ്റ് എന്നവാക്ക് ഉരുത്തിരിഞ്ഞത്. നിർഭാഗ്യവശാൽ അറസ്റ്റ് ഇന്ത്യൻ നിയമങ്ങളിൽ നിർവ്വചിക്കപ്പെട്ടിട്ടില്ല എന്നതാണ് രസകരം.

ക്രിമിനൽ നടപടി നിയമങ്ങളിൽ ഉള്ളത് എങ്ങനെയാണ് അറസ്റ്റ് എന്ന് രേഖപ്പെടുത്തിയിട്ടുള്ള Arrest of Persons എന്ന അഞ്ചാം അദ്ധ്യായമാണ്. എന്താണ് arrest എന്ന് അതിൽ നിർവ്വചിച്ചിട്ടില്ല, ആർക്കൊക്കെ, എപ്പോഴൊക്കെ അറസ്റ്റ് ചെയ്യാം എന്നുണ്ട്. ഒരു പ്രഖ്യാപിത കുറ്റവാളിയെയോ, Cognizable അഥവാ വാറൻ്റില്ലാതെ അറസ്റ്റ് ചെയ്യാവുന്നതും, ജാമ്യാർഹമല്ലാത്ത കുറ്റം ചെയ്യുന്നതുമായ ഒരാളെയോ, ഒരു സ്വകാര്യ വ്യക്തിക്ക് അറസ്റ്റ് ചെയ്യാമെന്ന് പറയുന്ന 43 ആം വകുപ്പും ഈ അദ്ധ്യായത്തിലുണ്ട്. അറസ്റ്റ് എന്താണ് എന്ന നിർവ്വചനം പക്ഷേ ചേർത്തിട്ടില്ല.

സാധാരണ നാം അറസ്റ്റ് എന്നവാക്കുകൊണ്ട് ഉദ്ദേശിച്ചു വരാറുള്ളത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ തടയുക, ഹനിക്കുക, ബന്ധിക്കുക എന്നതാണല്ലോ. ഒരാൾ അറസ്റ്റിലാണോ എന്നത് അറസ്റ്റിന്റെ നിയമ അർത്ഥം കൊണ്ട് മാത്രമല്ല പറയുന്നത്, മറിച്ച് ഒരാൾക്കിഷ്ടമുള്ളിടത്തേക്ക് പോകുവാൻ ആൾക്ക് കഴിയുന്നുണ്ടോ എന്നതിനെ കൂടി ആശ്രയിച്ചിരിക്കുന്നു. സിവിൽ കേസുകളിലും ക്രിമിനൽ കേസുകളിലും അറസ്റ്റ് ഉണ്ട്. സിവിൽ കേസുകളിൽ പോലീസോ മജിസ്ട്രേട്ടോ അല്ല അറസ്റ്റ് ചെയ്യാറുള്ളത്. മിക്കവാറും ആമീൻ എന്ന കോർട്ട് ഓഫീസറായിരിക്കും അത് ചെയ്യുക.

നിയമം പറയുന്നത്, കുറ്റകൃത്യങ്ങൾ ചെയ്തവരെ സംബന്ധിച്ചിടത്തോളം, ഒരാളെ നിയമത്താൽ അധികാരപ്പെടുത്തപ്പെട്ട ആൾ, (ഒരു സാധാരണ മനുഷ്യനും ചില ഘട്ടത്തിൽ അറസ്റ്റ് ചെയ്യാം.) കുറ്റാരോപണത്തെക്കുറിച്ച് മറുപടി പറയാനായിട്ടോ കുറ്റകൃത്യം നടത്തുന്നതിൽ നിന്ന് തടയുന്നതിനായിട്ടോ പിടികൂടുന്നതിനെയാണ് അറസ്റ്റ് എന്നുദ്ദേശിക്കുന്നത് എന്നു പറയാം.

‘കസ്റ്റഡി ‘യിൽ നിന്ന് വ്യത്യസ്ഥമാണ് അറസ്റ്റ്. അത് പിന്നീട് പരിശോധിക്കാം.

നിയമ🎓ബോധി

Share News