മലയാളിയായ ലോകപ്രശസ്ത ഭൗതിക ശാസ്ത്ര ഗവേഷകന് പ്രഫ. താണു പത്മനാഭന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു.

Share News

പുണെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്‌സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്ന അദ്ദേഹം അവിടെ തന്നെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത വിയോഗമുണ്ടായിരിക്കുന്നത്.

ബിരുദ വിദ്യാര്‍ഥിയായിരിക്കെ ഇരുപതാം വയസില്‍ ആദ്യത്തെ ഗവേഷണ പേപ്പര്‍ പ്രസിദ്ധീകരിച്ചും താണു പത്മനാഭന്‍ ശ്രദ്ധേയനായിട്ടുണ്ട്. ശാസ്ത്ര മേഖലയിൽ അദ്ദേഹം നൽകിയ സംഭാവന പരിഗണിച്ചാണ് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചത്.

ലോകപ്രശസ്ത ശാസ്ത്ര ഗവേഷകനായ അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Share News