ചാടാൻ വേണ്ടി പാലത്തിൽ എത്തുന്നവർക്ക്, കായലിൽ ചാടും മുമ്പ് ഹെല്പ് ലൈനിൽ വിളിക്കാം. ചാട്ടം ഒഴിവാക്കി വീട്ടിൽ പോകാം. വിശ്വസിക്കാവുന്ന ആരോടെങ്കിലും ഉള്ള് തുറക്കാം.

Share News

ഗോശ്രീ പാലങ്ങളിലെ ആദ്യത്തേതായ ബോൾഗാട്ടി

സെക്ടറിൽ ആത്മഹത്യാ പ്രതിരോധ സംഘടനയായ മൈത്രി പോലീസ് സഹകരണത്തോടെ സ്ഥാപിച്ച ബോർഡാണിത്. ഈ പാലത്തിൽ നിന്നും കായലിലേക്ക് ചാടി മരിക്കാൻ ശ്രമിക്കുന്നസംഭവങ്ങൾ ഇടക്കിടെ ഉണ്ടാകുന്നത്‌ കൊണ്ടാണ് ഇത് സ്ഥാപിച്ചത്. വികാര വിക്ഷോഭത്തിൽ പെടുന്ന ആളുകൾ ഇത് ചിലപ്പോൾ വായിച്ചുവെന്ന് വരില്ല. കണ്ണിൽ പെട്ടാൽ ഒരു വീണ്ടു വിചാരം വന്നാലോ? ആ വഴി കടന്ന് പോകുന്നവർ വായിച്ചേക്കും.

അതവർക്ക് പ്രതിസന്ധി വേളകളിൽ പ്രയോജനപ്പെടാം.

ചാടാൻ വേണ്ടി പാലത്തിൽ എത്തുന്നവർക്ക്, കായലിൽ ചാടും മുമ്പ് ഹെല്പ് ലൈനിൽ വിളിക്കാം. ചാട്ടം ഒഴിവാക്കി വീട്ടിൽ പോകാം.

വിശ്വസിക്കാവുന്ന ആരോടെങ്കിലും ഉള്ള് തുറക്കാം. ആ നിമിഷത്തിലെ ഉൾപ്രേരണകളെ അതിജീവിക്കാൻ ഈ പാലത്തിലെ ഈ സന്ദേശം ഉപകരിക്കട്ടെ.ആത്മഹത്യാ സാധ്യതയുള്ള ഇത്തരം ഇടങ്ങളിൽ ഇമ്മാതിരി സന്ദേശങ്ങൾ എഴുതിയ ബോർഡുകൾ വയ്ക്കുന്ന പതിവുണ്ട്. കൊച്ചിയിലും ആ മാതൃക ആത്മഹത്യാ പ്രതിരോധത്തിനായി പ്രയോഗിക്കുകയാണ്.

(സി ജെ ജോൺ)

Drcjjohn Chennakkattu

Share News