
തൊഴിക്കുന്ന മക്കളെ നിയമ വടി അടിക്കാം. അടിക്കണം.
തൊഴിക്കുന്ന മക്കളെ നിയമ വടി കൊണ്ട് അടിക്കണോയെന്ന ചോദ്യം ആകട്ടെ ഇന്നത്തെ ലോക എൽഡർ അബ്യുസ് ബോധവത്കരണ ദിനത്തില്‍.
മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം മക്കളുടേതെന്നു അനുശാസിക്കുന്ന മുതിർന്ന പൗരന്മാരുടെ ക്ഷേമ സംരക്ഷണ നിയമം നിലവിലുണ്ട്. പീഡനം ഉണ്ടായാലും നടപടി എടുക്കാം.വസ്തു വകകൾ തട്ടിയെടുത്താൽ അത് അസാധുവാക്കാം.ജീവനാംശം നേടിയെടുക്കാം.പക്ഷെ മക്കളുടെ നേരെ ഈ നിയമത്തിന്റെ വാളോങ്ങാൻ അരക്ഷിതരായ മുതിര്‍ന്ന പൗരന്മാര്‍ പലരും തയ്യാറാകില്ല.മക്കളായി പോയില്ലേയെന്നു പിറുപിറുത്തു കൊണ്ട് അങ്ങ് സഹിക്കും.
മുതിർന്ന പൗരൻ മക്കളുടെ പീഡനത്തിനും സാമ്പത്തിക ചൂഷണത്തിനും ഇരയാകുന്ന തരത്തിലുള്ള എൽഡർ അബ്യുസ് വർധിച്ചു വരുന്നുണ്ട്
.പാർശ്വവക്കരിക്കപ്പെടുന്ന ഏതൊരു വിഭാഗത്തിനും അവകാശങ്ങൾ സ്ഥാപിച്ചു കിട്ടാൻ രാജ്യം നൽകുന്ന നിയമ സൗകര്യം മക്കളോടുള്ള സ്നേഹം വിടാതെയും ,പകയും ദ്വേഷ്യവും ഇല്ലാതെയും നടപ്പിലാക്കാനുള്ള മനസ്സുണ്ടാകണം.നിങ്ങളെ ഇപ്പോഴും സ്നേഹമാണെന്നും,മാനസിക വിഷമത്തിനു ഇടയാക്കിയ പ്രവൃത്തിയോട് മാത്രമാണ് അനിഷ്ടം എന്ന വ്യക്തമായ നിലപാടോടെ നിയമത്തെ ആശ്രയിക്കാം. തൊഴിക്കുന്ന മക്കളെ നിയമ വടി അടിക്കാം. അടിക്കണം.
