ഇന്ന് അംബേദ്കർ ജയന്തി.
ഇന്ത്യൻ ജനാധിപത്യത്തിൽ സമത്വത്തിന്റെയും സൌമ്യതയുടെയും മുഖം നൽകിയ ധീക്ഷണാശാലി. ഇന്ത്യ ഭരണഘടനയുടെ ആമുഖം ശ്രദ്ധേയമാക്കിയത് അംബേദ്കരുടെ ജീവിത മൂല്യങ്ങളാണ്.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് ശക്തമായ സംവാദങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ മുഴങ്ങിനിൽക്കുന്ന ഈ സന്ദർഭത്തിൽ കോൺസ്റ്റിറ്റ്യവന്റ് അസംബ്ലിയിൽ അംബേദ്കർ ഉയർത്തിയ ശബ്ദം വളരെ പ്രസക്തമാണ്.