ക്രിസ്തുമസ്ക്കാലം ബാഹ്യമായ ആഘോഷങ്ങളെക്കാൾ ആന്തരീകമായി ഒരുങ്ങാം കാരണം ഉണ്ണി പിറക്കേണ്ടത് ഹൃദയങ്ങളിലാണ്!

Share News

ക്രിസ്തുമസ്സ് ,ദൈവം തനിക്കുള്ള സമ്പന്നത ത്യജിച്ച് മനുഷ്യനായതിനെ ഓർമ്മിപ്പിക്കുന്നു. നമ്മളെല്ലാം പലപ്പോഴും അഹങ്കാരികളാണ്. നമ്മളെല്ലാവരും, ഞാനടക്കം, പ്രാർത്ഥിക്കുന്നവർ എന്ന് ധരിക്കുമ്പോഴും യഥാർത്ഥ എളിമയുള്ളവരാണോ എന്ന് മദർ തെരേസയുടെ ചിന്തകളിലൂടെ ഉപദേശങ്ങളിലൂടെ നമ്മുക്ക് വിശകലനം ചെയ്യാം.

  • എളിമയിൽ വളരാൻ മദർ തെരേസയുടെ 15 വഴികൾ
  • 1. നമ്മെക്കുറിച്ച്, നാം ചെയ്തതിനെ ക്കുറിച്ച്, നമ്മുടെ നന്മകളെക്കുറിച്ച് സാധിക്കുന്ന ത്ര കുറച്ച് സംസാരിക്കുക. ഞാൻ…. എന്നെ …. എനിക്ക് … എൻ്റെ … എന്നീ വാക്കുകൾ കുറയ്ക്കുക….കൂടുതൽ ശ്രദ്ധിക്കുവാനും മറ്റുള്ളവരെ കേൾക്കുവാനും സമയം ചിലവിടുക
  • 2. മറ്റുള്ളവർ എന്തു ചെയ്യുന്നു, എങ്ങനെ ചെയ്യുന്നു എന്തുകൊണ്ട് ചെയ്യുന്നു എന്ന് ചിന്തിക്കുന്നതിന് പകരം ഞാൻ എന്ത് ചെല്ലുന്നു, എന്തുകൊണ്ട് ചെയുന്നു, എങ്ങനെ ചെയ്യുന്നു എന്ന് ചിന്തിക്കുക. സ്വയം പരിശോധിക്കുക എല്ലാ കാര്യത്തിലും…… അതല്ലെങ്കിൽ നാം വിധിയിലേക്കും, ഊഹങ്ങളിലേക്കും അത് തിന്മയിലേക്കും നയിക്കും. ഇത് നമ്മെ നമ്മുടെ കൂടെയുള്ളവരേക്കാൾ സ്വയം ഉയർന്ന തലത്തിൽ സ്ഥാപിക്കുo അത് തകർച്ചയുടെ ആരംഭമാകും. എന്നാൽ സ്വയം പരിശോധന അനുതാപത്തിലേക്കും നയിക്കും.
  • 3. ആകാംഷ ഒഴിവാക്കുക.കൂടെയുള്ള ഒരോരുത്തരും ചെയ്യുന്ന കാര്യത്തെക്കുറിച്ചുള്ള അമിത ആകാംഷ അനാവശ്യ ചിന്തകളിലേക്കും അന്വേഷണങ്ങളിലേക്കും കുറ്റം പറച്ചിലിലേക്കും പാപത്തിലേക്കും നയിക്കും
  • 4. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി കൈകടത്തുന്നത്ഒഴിവാക്കുക. കഴിയുന്നത്ര സ്വയം കാര്യങ്ങളിലും, ദൈവം നമ്മെ എല്ലിച്ച കാര്യങ്ങളാലും കൂടുതൽ ശ്രദ്ധിക്കുക മറ്റുള്ളവരുടെ തീരുമാനങ്ങളെയോ, ജീവിതത്തിൻ്റെയോ തീരുമാനങ്ങളെ അനാവശ്യമായി നിയന്ത്രിക്കാനുള്ള ത്വര ഒഴിവാക്കുക. ഉപദേശങ്ങൾ ആവശ്യമുള്ളപ്പോഴും, ചോദിക്കുമ്പോഴും മാത്രം നല്കുക.
  • 5. മറ്റുള്ളവരിൽ നിന്നും അസ്വസ്ഥയുണ്ടാക്കുന്ന പെരുമാറ്റങ്ങളുണ്ടാകുമ്പോൾ അതിനെ സ്വീകരിക്കുക .ആ വ്യക്തിയെ, സാഹചര്യത്തെ സ്വീകരിക്കുക. സ്വീകരിക്കാതിരിക്കൽ ആ വ്യക്തിയെ ,അഥവാ ആ സാഹചര്യത്തിൽ നിന്ന് നമ്മെ അകറ്റുകയും ക്രമണേ നാം പാപത്തിൽ വീഴുകയും ചെയ്യാം. എതിർപ്പുകളെ വ്യക്തിപരമായി കാണാതിരിക്കുക.
  • 6. മറ്റുള്ളവരുടെ തെറ്റുകളെക്കുറിച്ച് ഓർത്ത്, അന്വേഷിച്ച്, സങ്കടപ്പെട്ട് ഇരിക്കാതിരിക്കുക. വ്യക്തികൾക്ക് തെറ്റ് പറ്റാം എന്ന് അംഗീകരിക്കുക, അവരെ സ്വീകരിക്കുക ഇല്ലെങ്കിൽ ക്രമേണ ഹൃദയത്തിൽ അകലുകയും ആ വ്യക്തിയെ സ്വീകരിക്കാനും, ആ വ്യക്തിയിലെ ക്രിസ്തുവിൻ്റെ പ്രകാശം കാണാൻ സാധിക്കാതെ വരുകയും ചെയ്യും. നന്മയെ ശ്രദ്ധിക്കുക, തിന്മയെ അവഗണിക്കുക. മറ്റുള്ളവരിലെ നന്മ കാണുമ്പോൾ കൂടുതൽ എളിമയുള്ളവനാകുകയും, തിന്മ കാണുമ്പോൾ അഹങ്കാരിയാവുകയും ചെയ്യുന്നു.
  • 7. തിരുത്തലുകൾ ( ശരിയല്ല എന്ന് തോന്നിയാലും)സ്വീകരിക്കുക.ഇത് നിന്നെ എളിമയുള്ളവനാകും. അഹങ്കാരി ഒരിക്കലും തിരുത്തലുകൾ സ്വീകരിക്കില്ല, മറിച്ച് ന്യായീകരിക്കും.
  • 8. മറ്റുള്ളവരുടെ ഇഷ്ടത്തിന് സ്വയം സമർപ്പിക്കുക. സ്വയം തിരഞ്ഞെടുക്കുന്നതിനെ മാത്രം സ്വീകരിക്കുന്ന സ്വഭാവം ഒഴിവാക്കുക. മറ്റുള്ളവരുടെ ഇഷ്ടത്തിന് സ്വയം സമർപ്പിക്കാനുള്ള വിമുഖത ഒഴിവാക്കുക
  • 9. മറ്റുള്ളവരിൽ നിന്നുണ്ടാകുന്ന നിന്ദനങ്ങളും മുറിവുകളും പിറുപിറുക്കാതെ സ്വീകരിക്കുക.
  • 10. മറ്റുള്ളവരിൽ നിന്നുണ്ടാകുന്ന അവഗണനയും ഒഴിവാക്കലുകളും സ്വീകരിക്കുക.
  • 11. പ്രകോപനങ്ങളെ ശരിയായ രീതിയിൽ ശാന്തതയോടെ നേരിടുക.
  • 12. സ്നേഹിക്കപ്പെടണം എന്നും, അംഗീകരിക്കപ്പെടണം എന്നും ഉള്ള സ്വാഭാവികമായ ആഗ്രഹത്തെ അതിജീവിക്കുക. സ്വീകരിക്കപ്പെടുന്നതിനേക്കാൾ കൊടുക്കുന്നതിനും, സ്നേഹിക്കപ്പെടുന്നതിനേക്കാൾ സ്നേഹിക്കുന്നതിനും അംഗീകരിക്കപ്പെടുന്നതിനേക്കാൾ അംഗീകരിക്കുന്നതിന് തയ്യാറാവുന്നത് എളിമയുള്ളവനാക്കും.
  • 13. നമ്മുടെ തന്നെ സത് പേരിൽ നമ്മെ മറയ്ക്കാതിരിക്കുക. ചില വ്യക്തികളുമായി, പ്രത്യേകിച്ച് നമ്മെക്കാൾ താഴ്ന്നവരെന്ന് നാം കരുതുന്നവരിൽ നിന്ന്, ഒഴിഞ്ഞു മാറാതിരിക്കുക.ഇത് എളിമയുളവാക്കും.
  • 14. നാം ശരിയായിരിക്കുമ്പോഴും തോറ്റ് കൊടുക്കാൻ തയ്യാറാവുക നിന്നെ എളിമയുള്ളവനാക്കും, അല്ലെങ്കിൽ നീ അഹങ്കാരിയാകും. മറ്റുള്ളവർ സ്വയം തിരിച്ചറിയാതെ അവർ ശരിയാണെന്ന് വാദിക്കുമ്പോൾ വിട്ടുകൊടുക്കുക, അവർക്കായി പ്രാർത്ഥിക്കുക.
  • 15. എപ്പോഴും ബുദ്ധിമുട്ടുള്ളതും മറ്റുള്ളവർ എടുക്കാൻ വിസമ്മതിക്കുന്നതും, താഴ്ന്നതെന്ന് കരുതുന്നതുമായ കാര്യങ്ങൾ തെരെഞ്ഞടുക്കുക. എളുപ്പമുള്ളത് തെരെഞ്ഞെടുക്കുന്ന ശീലം ഒഴിവാക്കുക.

ക്രിസ്തുമസ്ക്കാലം ബാഹ്യമായ ആഘോഷങ്ങളെക്കാൾ ആന്തരീകമായി ഒരുങ്ങാം കാരണം ഉണ്ണി പിറക്കേണ്ടത് ഹൃദയങ്ങളിലാണ്! എളിമയിൽ വളരാൻ നമ്മുക്ക് പരിശ്രമിക്കാം. ദൈവം അനുഗ്രഹിക്കട്ടെ!

Siby Mathew

Share News