വയലാർ അനുസ്മരണം നടത്തി.

Share News

ചേർത്തല :- അനശ്വര കവി വയലാർ രാമവർമ്മയുടെ 46ാം ചരമവാർഷികം വയലാർ മഹാത്മാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സദസ്സ് , പുഷ്പാർച്ചന എന്നീ പരിപാടികളോടെ നടത്തി. അനുസ്മരണ യോഗത്തിനു ശേഷം വയലാർ രാമവർമ്മയുടെ വസതിയിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മധ്യ വാവക്കാട്, , വയലാർ ലത്തീഫ്, എൻ. രാമചന്ദ്രൻ നായർ , വിനോദ് കോയിക്കൽ , സി.എ.റഹിം, വിജയമ്മ ആലപ്പാട്ട്, വിജീഷ് തൈത്തറ, അനിൽകുമാർ ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റ് ആന്റണി പട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു.

Share News