
കുരുമുളക് ഇനങ്ങളിലെ മിന്നും താരമായ പുത്തൻ കുരുമുളക് ഇനമാണ് വിജയ്.|നീണ്ട 20 വർഷങ്ങളുടെ ഗവേഷണ ഫലസിദ്ധിയാണ് വിജയ് എന്ന കുരുമുളക് ഇനത്തിന്റെ ഗുണമേന്മ.ആദ്യ വർഷം തന്നെ വിളവ് തരുന്ന ഇനമാണ് വിജയ്.
★★ വിജയ് കുരുമുളക് ★★
കുരുമുളക് ഇനങ്ങളിലെ മിന്നും താരമായ പുത്തൻ കുരുമുളക് ഇനമാണ് വിജയ്.നീണ്ട 20 വർഷങ്ങളുടെ ഗവേഷണ ഫലസിദ്ധിയാണ് വിജയ് എന്ന കുരുമുളക് ഇനത്തിന്റെ ഗുണമേന്മ.ആദ്യ വർഷം തന്നെ വിളവ് തരുന്ന ഇനമാണ് വിജയ്.ഇന്ന് കേരളത്തിൽ പ്രചാരത്തിൽ ഉളള ഏതിനം കുരുമുളകിനെയും പിന്നിലാക്കുന്ന വിളവിലെ ഗുണമേന്മയാണ് ഈ ഇനത്തിന്.നീണ്ട തിരികളും,നല്ല മുഴുത്ത ഭാരമുള്ള മണികളും,ഇടതൂർന്ന വളർച്ചയും,ഉരുണ്ടു ശക്തമായ വേരുപടലങ്ങളും,ഇളം കടുപച്ച നിറവും,ഇടത്തരം വലിയ ഇലകളും തിരിച്ചറിയാൻ സഹായിക്കും.തണൽ പ്രദേശങ്ങൾക്ക് യോജിച്ച ഇനങ്ങളായ പന്നിയൂർ 2,നീലമുണ്ടി എന്നിവയുടെ സങ്കരയിനമാണ് വിജയ്.ഏകദേശം 20 വർഷങ്ങളോളം നീണ്ട നിരീക്ഷണ പരീക്ഷണങ്ങളിലൂടെയുള്ള കഠിനാധ്വാനത്തിന്റെ ഫലമാണ് വിജയ്.
പന്നിയൂർ ഒന്നുമായി കാഴ്ചയിൽ വളരെയധികം സാമ്യം തോന്നുന്ന വിജയ് ഗുണമേന്മയിൽ പന്നിയൂർ ഒന്നിനെകാൾ മികച്ചതാണ്,അതു തന്നെയാണ് എടുത്ത് പറയേണ്ട മേന്മയും.19 cm വരെ തിരി നീളവും,മുഴുത്ത വലിപ്പമുള്ള മണികളും,42% വരെ ഉണക്ക് ശതമാനവും,പാർശ്വശിഖരങ്ങളുടെ ഇടയടുപ്പവും പ്രത്യേകതകളാണ്.മാതൃപിതൃ ജനിതക ഗുണഫലമായി തണൽപ്രദേശങ്ങളിലും, ഇടവിളയായുള്ള “കുറ്റികുരുമുളക്” കൃഷിക്കും അനുയോജ്യം. ഒരു പരിധി വരെ ദ്രുതവാട്ടത്തെയും,ചീയൽ രോഗങ്ങളെയും പ്രധിരോധി വിജയ് ഇനത്തിന്റെ വിളവിൽപൈപ്പറിൻ 4.72ശതമാനവും , ഒളിയോറെസിൻ 10.19ശതമാനവും, ഓയിൽ 3.33ശതമാനവും അടങ്ങിയിരിക്കുന്നൂ.വിജയ് ഇനത്തിന് ശരാശരി 2646 കിലോ ഉണക്ക കുരുമുളക് ഒരു ഹെക്ടറിൽ നിന്നും ലഭിക്കുന്നു.

വിജയ് കുരുമുളക് തൈകൾക്കും കുറ്റികുരുമുളക് തൈകൾക്കുംബന്ധപ്പെടെണ്ട നമ്പർVishnu lal Plantation Crops & Spices Consultancy +91 7012316091
