
വോട്ടർ ഐഡി – ആധാർ ബന്ധിപ്പിക്കൽ; സമയപരിധി നീട്ടി കേന്ദ്രം
ന്യൂഡൽഹി: കേന്ദ്ര നിയമ-നീതി മന്ത്രാലയം ആധാറും വോട്ടർ ഐഡിയും സ്വമേധയാ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ 2024 മാർച്ച് 31 വരെയാണ് സമയപരിധി നീട്ടിയത്.
വോട്ടർ ഐഡി – ആധാർ ബന്ധനത്തിലൂടെ കള്ള വോട്ട് തടയുക എന്നതായിരുന്നു കമ്മീഷന്റെ പ്രധാന ലക്ഷ്യം.