ഞങ്ങൾ “”കെ റയിൽ”” എന്ന അതിവേഗ ടെൻഷനിലാണ്……!

Share News

കെ റയിൽ 529 km ദൂരം..

.200 km വേഗത..ഒരു ലക്ഷം കോടി രൂപ നിർമാണ ചെലവ്.. അവിടെയും ചെലവുകൾ നിൽക്കില്ല.

.11 സ്‌റ്റേഷനുകളാണ് ഈ കോറിഡോറിലുള്ളത്..തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി എയർപോർട്ട്, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്..20 മിനിറ്റ് ഇടവേളകളില്‍ ട്രെയിന്‍ സർവീസ് നടത്തും..

..675 പേര്‍ക്ക് സഞ്ചരിക്കാവുന്ന രണ്ട് ക്ളാസുള്ള ഇഎംയു (ഇലക്‌ട്രിക്കൽ മൾട്ടിപ്പിൾ യൂണിറ്റ്) ട്രെയിനുകളാണ് ഇതിലൂടെ ഓടുക.ലക്ഷ്യം കാസർഗോഡ് ഉള്ള ഒരാൾക്ക് നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തുക…

പലിശ മാസം 13 കോടി രൂപ അടയ്ക്കണംകെ റയിൽ പ്രാവർത്തികമായാൽ ഒരുദിവസം പ്രവർത്തിക്കാൻ 80 ലക്ഷം രൂപ ചിലവ് വരും..

.വരുമാനം…യാത്രക്കാരിൽ നിന്നും..

.ചരക്ക് ഗതാഗതത്തിൽ നിന്നും… ടൗൺഷിപ്പുകളിൽ നിന്നും ലഭിക്കുമെന്നാണ് സർക്കാർ പറയുന്നത്…

ലഭിക്കില്ല എന്നത് നൂറ് ശതമാനം ഉറപ്പ്..കാരണം ഒരു മാസം 50 കോടിയിൽപരം രൂപ വരുമാനം ഉണ്ടാക്കിയെങ്കിൽ മാത്രമേ ചെറിയ രീതിയിൽ എങ്കിലും പലിശ അടച്ച് പരിക്കില്ലാതെ മുന്നോട്ടു പോകാൻ കെ റയിലിന് ആകുകയോള്ളൂ..

.യാത്രക്കാർ എന്ന് പറയുന്നത് കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നാലുമണിക്കൂർ കൊണ്ട് എത്തേണ്ട മിഡിൽക്ലാസും അപ്പർ ക്ലാസും ആണെന്നോർക്കണം…

ഒരു ലക്ഷം കോടി രൂപ പലിശക്ക്‌ എടുത്ത് നടത്തുന്ന ഈ പദ്ധതിയിലൂടെ സാധാരണക്കാർക്ക് എന്ത് പ്രയോജനം എന്ന് ചോദിച്ചാൽ..

നിങ്ങൾ കേരള ദ്രോഹി ആകും..വെറും അഞ്ചര മാസം കൊണ്ട് ഓരോ മലയാളിയുടെയും കടബാധ്യത 70% വർധിച്ച് 96,000 രൂപയിലെത്തി…

അതായത് ഓരോ ദിവസവും 192 കോടി രൂപ കടം എടുത്തുകൊണ്ടാണ് കേരള സർക്കാർ ഇപ്പോൾ മുന്നോട്ട് പോകുന്നത്..

.അതാകട്ടെ നിത്യചിലവുകൾക്ക് മാത്രമാണ് തികയുന്നത്…

മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ, സർക്കാർ ഉഗ്യോഗസ്ഥരുടെയും സാമാജികരുടെയും ചിലവുകൾക്ക് മാത്രം…

എന്നിട്ടും ഒരുലക്ഷം കോടി രൂപയോളം വീണ്ടും കടമെടുത്ത് കേരളത്തിൽ കെ റയിൽ എന്ന പദ്ധതി എന്തിനു എന്ന് ചോദിച്ചാൽ…

കാസർഗോഡ് ഉള്ള ഒരു സാറിന് നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്താൻ എന്നാണ് രസകരമായ ഉത്തരം…

നിലവിലുള്ള റെയിൽവേയിലും ഫസ്റ്റ് ക്ലാസ്സ്‌ എസി ടിക്കറ്റുകൾക്ക് ഈസി ആയി കിട്ടുന്ന നമ്മുടെ നാട്ടിൽ ആരാണപ്പാ ഇത്ര ടിക്കറ്റ് ചാർജ് മുടക്കി യാത്ര ചെയ്യുക… കേവലം രാഷ്ട്രീയക്കാരും പോക്കറ്റിൽ നിന്നും കാശു മുടക്കണ്ടാത്ത ആളുകളും…

ഇത് കേരളം മുടിക്കും..

മറ്റൊരു ഉത്തരം അതുവഴി പാർട്ടി വാരിക്കൂട്ടാൻ പോകുന്ന ആയിരക്കണക്കിന് കോടി രൂപയും.അല്ലാതെ ഒരു മാങ്ങാത്തൊലിയുമില്ല ഈ വ്യഗ്രതക്ക്‌ പിന്നിൽ…

.ലക്ഷക്കണക്കിന് കോടി രൂപ കടമെടുത്ത് ഒരു വികസനപ്രവർത്തനം നടത്തുമ്പോൾ അത് എല്ലാ മനുഷ്യർക്കും പ്രയോജനപ്പെടുന്ന രീതിയിൽ ആകണം എന്നത് ഒരു ഭരണാധികാരിക്കുണ്ടാകേണ്ട ഏറ്റവും പ്രധാനപ്പെട്ട ബോധമാണ്….

ഒരു ലക്ഷം കോടി രൂപ കൂടി കേരളത്തിലെ ജനങ്ങളുടെ തലയിൽ കെട്ടിവെച്ചിട്ട് ഇറങ്ങിപോകുന്നതിൽ പിണറായി വിജയന്റെ മുന്നിൽ നിയമപരമായി ഒരു തടസവുമില്ല…

.ബാക്കി അനുഭവിക്കേണ്ടത് കേരളത്തിലെ ജനങ്ങളുടെ വിധിയാണ്….ഒന്ന് ഉറപ്പാണ്….

കേരളം പലിശ കൊടുത്ത് മുടിയാൻ പോകുന്ന ,…കേരളം കണ്ട ഏറ്റവും വലിയ ഒരു വെള്ളാനയുടെ പിറവിയാണ് നമ്മളിനി കാണാൻ പോകുന്നത്…….

. സോറി….🙏ഞങ്ങൾ “”കെ റയിൽ”” എന്ന അതിവേഗ ടെൻഷനിലാണ്……!

Joyes Madhavath

Share News