
കേന്ദ്ര ഭരിക്കുന്ന പാർട്ടിയെക്കുറിച്ചും ഇന്ത്യൻ പ്രധാനമന്ത്രിയെക്കുറിച്ചും ഒരു സഭയുടെ കർദിനാൾ അഭിപ്രായം പറഞ്ഞാൽ എന്താണ് ഇത്ര പ്രശ്നം??
ഇക്കാര്യത്തിൽ കർദിനാൾ ജോർജ് ആലഞ്ചേരി പിതാവിന്റേം ജോജി കോലഞ്ചേരി (3 മക്കളുടെ ) പിതാവിന്റേം അഭിപ്രായം ഒന്ന് തന്നെ.. അല്ലപിന്നെ..
ബിജെപി എന്ന് പറഞ്ഞാൽ ഏതാണ്ട് നിരോധിത പാർട്ടി മാതിരി ആണ് മീഡിയകളുടെയും മറ്റു അഭിനവ മതേതരൻമാരുടെയും ഇക്കാര്യത്തിലുള്ള പ്രതികരണം.. കേന്ദ്ര ഭരിക്കുന്ന പാർട്ടിയെക്കുറിച്ചും ഇന്ത്യൻ പ്രധാനമന്ത്രിയെക്കുറിച്ചും ഒരു സഭയുടെ കർദിനാൾ അഭിപ്രായം പറഞ്ഞാൽ എന്താണ് ഇത്ര പ്രശ്നം??
സിറോ മലബാർ സഭയുടെയും ക്രിസ്ത്യാനികളുടെയും മുഴുവൻ അഭിപ്രായം എന്നൊന്നും അല്ലല്ലോ ആലഞ്ചേരി പിതാവ് പറഞ്ഞത്.. അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹം പറഞ്ഞു എന്ന് മാത്രം..
അതിൽ ആരും ഇത്ര ദെണ്ണപ്പെടേണ്ട കാര്യമൊന്നുമില്ല..

ജോജി കോലഞ്ചേരി