ഈ മാറ്റമൊന്നും നമ്മെ സംശയിപ്പിക്കുന്നില്ല എന്നതാണ് ഈ സിനിമയും മമ്മൂട്ടിയും നമ്മെ ഏറെ അത്ഭുദപ്പെടുത്താൻ കാരണമാകുന്നത് .

Share News

ഷേണായീസിൽ പോയി ആദ്യം ജെയിംസിനെ കണ്ടു , പിന്നെ സുന്ദരത്തെയും കണ്ടു . മമ്മൂട്ടിയെ കണ്ടില്ല . മമ്മൂട്ടിയെ മമ്മൂട്ടിയും പെല്ലിശ്ശേരിയും കൂടി ഒളിപ്പിച്ചു . അതാണ് ഈ സിനിമ കുറേ വാക്കുകളായി മാറുന്നത് : ജീവിതം , മിഥ്യ , മരണം , ഉറക്കം , മായ , ഉലകം , ഉണർച്ച , ചോദ്യം , ഉത്തരം . metamorphosis, എന്നാൽ biology ആണ് .

ഒരു ജീവിയുടെ physiology, biochemistry, behaviour എന്നിവയിൽ വരുന്ന മാറ്റങ്ങൾ . ലാർവ , പൂമ്പാറ്റ , തവള ഇതിലൊക്കെ നമുക്കിത് കാണാം . കാലാന്തരത്തിൽ പ്രകൃതിയിൽ വസ്തുക്കൾ ഇത് പോലെ രത്നങ്ങളും വൈഡൂര്യങ്ങളും ആയി മാറും . എന്നാൽ മനുഷ്യന് metamorphosis ഉണ്ടാകുമോ ?

Franz Kafka എന്ന എഴുത്തുകാരൻ 1915 ഇൽ ഈ കഥ പറയുന്നുണ്ട് . Gregor Samsa എന്ന ഒരു സെയിൽസ്മാൻ ഒരു സുപ്രഭാതത്തിൽ ഉണർന്ന്, സ്വയം വിശദീകരിക്കാനാകാത്തവിധം ഒരു വലിയ ഷഡ്പദമായി രൂപാന്തരപ്പെട്ടതായി കണ്ടെത്തുകയും പിന്നീട് ഈ പുതിയ അവസ്ഥയുമായി പൊരുത്തപ്പെടാൻ പാടുപെടുകയും ചെയ്യുന്നു. 2023 ഇൽ ജെയിംസ് സുന്ദരം ആയി മാറുന്നു , ഈ പുതിയ അവസ്ഥയുമായി പൊരുത്തപ്പെടാൻ മറ്റെല്ലാവരും പാടുപെടുകയും ചെയ്യുന്നു.

ഹരീഷ് എഴുതിയ കഥ ആദ്യം പെല്ലിശ്ശേരിയായും പിന്നീട് മമ്മൂട്ടിയായും ജയിംസായും സുന്ദരമായും മാറുന്നു .

ഈ മാറ്റമൊന്നും നമ്മെ സംശയിപ്പിക്കുന്നില്ല എന്നതാണ് ഈ സിനിമയും മമ്മൂട്ടിയും നമ്മെ ഏറെ അത്ഭുദപ്പെടുത്താൻ കാരണമാകുന്നത് .

സിനിമ എന്നാൽ നാടകമോ യാഥാർത്ഥജീവിതത്തിൽ ക്യാമറ ഒപ്പിയെടുക്കുന്ന വീഡിയോയോ അല്ല . പെല്ലിശ്ശേരി ഒരുക്കിയത് സിനിമ ആണ് , ഞാൻ ഷേണായീസിൽ കണ്ടത് സിനിമ ആണ് . എന്റെ കണ്ണുകളെയും മനസ്സിനെയും ഹൃദയത്തെയും ചിന്തകളെയും ചലിപ്പിച്ച സിനിമ . എന്നിൽ ഉറങ്ങി ഒളിച്ചിരിക്കുന്ന അപരനേയും അപരനിൽ ഉണർന്നു ജീവിക്കുന്ന എന്നെയും ജെയിംസിലൂടെയും സുന്ദരത്തിലൂടെയും കാണിച്ചുതന്ന ഹരീഷിനും പെല്ലിശ്ശേരിക്കും മമ്മൂട്ടിക്കും നന്ദി .

മമ്മൂട്ടി തന്നെയാണ് നിർമ്മാതാവ് . ലിജോയുടെ കഥയ്ക്ക് എസ് ഹരീഷ് ആണ് തിരക്കഥ. തേനി ഈശ്വറിന്റെ ക്യാമറ. എഡിറ്റിംഗ് ദീപു ജോസഫ്, കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, സൗണ്ട് മിക്സ് ഫസൽ.

പരകായപ്രവേശത്തിന്റെ മനോഹരമായ അർത്ഥതലസൃഷ്ടിക്കായി അധ്വാനിച്ച നിങ്ങൾക്ക് ഇന്നും നാളെയും എന്നും നന്മ ഉണ്ടാകട്ടെ.

അഡ്വ ലിറ്റോ പാലത്തിങ്കൽ .

Share News