ദൃശ്യത്തെ ഇത്തരത്തിൽ ചിട്ടപ്പെടുത്താൻ മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ ജിത്തു ജോസഫ് സഞ്ചരിച്ചുണ്ടെന്ന് സിനിമ കാണുബോൾ മനസിലാകും

Share News

സോഷ്യൽ മീഡിയയിൽ പലരും പ്രചരിപ്പിക്കുന്നതു പോലെ ദൃശ്യം 2 അത്ര വലിയ സംഭവമാണെന്ന് തോന്നിയില്ല. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ മുൾമുനയിൽ നിറുത്താൻ ഒരു പരിധി വരെ ജിത്തു ജോസഫിന് കഴിഞ്ഞു. ദൃശ്യത്തെ ഇത്തരത്തിൽ ചിട്ടപ്പെടുത്താൻ മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ ജിത്തു ജോസഫ് സഞ്ചരിച്ചുണ്ടെന്ന് സിനിമ കാണുബോൾ മനസിലാകും.ദൃശ്യം 2 ൻ്റെ മാർക്കറ്റിംങ്ങ് എലമൻ്റ് അതിൻ്റെ സസ്പെൻസ് തന്നെയാണ്. ജോർജുകുട്ടിയായി വന്ന മോഹൻലാൽ തൊട്ട് കേസിൽ നിർണായക സാക്ഷിയായ ജോസിൻ്റെ അമ്മയായി വരുന്ന പൗളി വിൽസൺ വരെ കാഴ്ച്ചവെക്കുന്നത് മികച്ച അഭിനയമാണ്. പക്ഷേ കുറച്ചു കൂടി റിയലിസ്റ്റിക്കായി തോന്നിയത് ദൃശ്യം 1 ആണ്. വ്യത്യസ്തമായ ക്ലൈമാക്സ് സൃഷ്ട്ടിക്കാൻ യാഥാർത്ഥ്യത്തോട് വലിയ ബന്ധമില്ലാത്ത പരിസരങ്ങളെ സംവിധായകൻ ഉൾപ്പെടുത്തിയിട്ടില്ലേയെന്ന് ആർക്കും സംശയം തോന്നും. ദ്യശ്യത്തിൻ്റെ ഒന്നാം ഭാഗമാണ് കുറച്ച് കൂടി യുക്തിപരമായി തോന്നിയത്. പക്ഷേ സ്വന്തം കുടുംബത്തെ ജോർജുകുട്ടി അത്ര മാത്രം സ്നേഹിക്കുന്നതുകൊണ്ടും അവർക്ക് വേണ്ടി ഏതറ്റം വരെ പോകാൻ തയാറായതുകൊണ്ടും ഈ കുറവ് ക്ഷമിക്കാം.

ഈ സിമിമയിൽ പ്രേക്ഷകന് ഏറ്റവും അലോസരമുണ്ടാക്കുന്നത് കേസന്വേഷിക്കാനായി വരുന്ന ഷാഡോ പോലീസാണ്. വരുണിൻ്റെ ബോഡി എവിടെയാണ് കുഴിച്ചിട്ടതെന്ന രഹസ്യമറിയാൻ ജോർജ് കുട്ടിയുടെയും കുടുംബത്തിൻ്റെയും സ്വകാര്യതയിൽ വരെ അവർ കൈകടത്തുന്നുണ്ട്. നമ്മുടെ ചുറ്റുവട്ടങ്ങളിലും നിയമം നൽകുന്ന അധികാരം ഉപയോഗിച്ച് ഇത്തരം ഒളിഞ്ഞുനോട്ടങ്ങൾ നടക്കുന്നുണ്ട്. സ്വകാര്യതയ്ക്കുള്ള ഒരാളുടെ മൗലികാവകാശം ഇന്ത്യൻ ഭരണഘടനയുടെ 21 ആം അനുശ്ചേദത്തിൻ്റെ പരിധിയിൽ വരുന്നതാണ്. ജോർജ് കുട്ടിയുടെ ബെഡ് റൂമിൽ വരെ ഓഡിയോ റെക്കോർഡിംങ്ങ് സംവിധാനങ്ങൾ ഘടിപ്പിച്ച് നടത്തിയ അന്വേഷണം ഇതിൻ്റെ ലംഘനമാണ്. കുറ്റാന്വേഷണത്തിൻ്റെ ഭാഗമായിട്ടാണെങ്കിൽ പോലും അതിൽ അധാർമികതയുണ്ട്. എന്നാൽ സ്വന്തം കുടുംബത്തിന് വേണ്ടി ജോർജ്കുട്ടി ഏതറ്റം വരെയും പോകാൻ തയാറായതുകൊണ്ട് ജോർജ് കുട്ടിയെ കുടുക്കാൻ പൊലീസിനും ഏതറ്റം വരെയും പോകാമല്ലോ. അതുകൊണ്ട് ഇതും ക്ഷമിച്ചേക്കാം

.NB : ദൃശ്യം 2 ൻ്റെ ക്ലൈമാക്സിനെക്കാൾ ഞെട്ടിച്ചത് ഈ സിനിമ പ്രമേയമാക്കിയുള്ള ട്രോളുകളാണ്. വേറെ ലെവൽ ക്രിയേറ്റിവിറ്റി

✍️Mathews Theniaplackal

Share News