അന്താരാഷ്ട്ര നിയമങ്ങൾ ആർക്കാണ് ബാധകം?|ഒരു മതരാഷ്ട്ര വാദിക്കോ ഭീകരവാദിക്കോ ഈ മാനദണ്ഡം ബാധകമാണോ?അന്താരാഷ്ട്ര നിയമങ്ങൾ ആർക്കാണ് ബാധകം?

Share News

മനുഷ്യനു മറ്റൊരു മനുഷ്യനോടും മറ്റൊരു ജനതയോടും ചെയ്യാവുന്നതും ചെയ്തുകൂടാത്തതും എന്തൊക്കെയാണ്? അതിന്റെ മാനദണ്ഡം എന്താണ്?

അന്താരാഷ്ട്ര നിയമങ്ങൾ ആർക്കാണ് ബാധകം?

മനുഷ്യനു മറ്റൊരു മനുഷ്യനോടും മറ്റൊരു ജനതയോടും ചെയ്യാവുന്നതും ചെയ്തുകൂടാത്തതും എന്തൊക്കെയാണ്? അതിന്റെ മാനദണ്ഡം എന്താണ്?

സാധാരണ മത വിശ്വാസികൾ അവരുടെ മനസ്സാക്ഷിയും, സാധാരണ പൗരന്മാർ രാജ്യത്തിന്റെ നിയമങ്ങളും അന്താരാഷ്ട്ര നിയമങ്ങളുമാണ്, എന്നു പറയും. അതു ശരിയുമാണ്! എന്നാൽ ഒരു മതരാഷ്ട്ര വാദിക്കോ ഭീകരവാദിക്കോ ഈ മാനദണ്ഡം ബാധകമാണോ?

അവിശ്വാസികളോടു കൂട്ടുകൂടരുത്, അവരോടു കള്ളം പറയാം. ചതി പ്രയോഗിക്കാം. അവരുടെ മക്കളെയും ഭാര്യമാരെയും വസ്തു വകകളേയും ഉപദ്രവിക്കാം. അവരുടെ രാജ്യമോ ദേശമോ ആക്രമിച്ചു സ്വന്തമാക്കാം. മതത്തിന്റെ ലക്ഷ്യങ്ങൾ നേടുന്നതിനായി സിവിലിയന്മാരെയുപ്പെടെയുള്ളവരെ കൊല്ലാം എന്നിങ്ങനെ നീളുന്ന ഒരു നിയമവ്യവസ്ഥയിൽ, 2023 ഒക്ടോബർ 7 നു ‘ഹമാസ്’ ഇസ്രായേലിനോടു ചെയ്തത് ശരിയോ തെറ്റോ?

ഇവിടെ തീരുന്നില്ല പ്രശ്നം! ഇത്തരം ഒരു സാഹചര്യത്തിൽ ഇതേ നാണയത്തിൽ ഇസ്രായേലിനു തിരിച്ചടിക്കാമോ? ഇസ്രായേൽ ഒരു ജനാധിപത്യ രാഷ്ട്രവും, ആധുനിക പരിഷ്കൃത സമൂഹങ്ങളുടെ മൂല്യവ്യവസ്ഥയിൽ, അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥവുമായ രാജ്യമാണ്! ഹമാസിനു ചെയ്യാൻ പറ്റുന്നതും, തീവ്ര ഇസ്ലാമിക ലോകം പൊതുവെ, പിന്തുണക്കുന്നതുമായ ‘മതനിയമ സിദ്ധാന്തം’ ഇസ്രായേലിനു ചേരുകയില്ല! ഇസ്രായേൽ ആധുനിക അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ ബാധ്യസ്തമായ രാജ്യമാണ്!

ഇക്കാര്യം ഇസ്രായേലിനെയും ലോകത്തെയും വളരെ ഫലപ്രദമായിത്തന്നെ ഓർമ്മിപ്പിക്കാനാണ് ഇസ്ലാമിക ലോകം ഒന്നടങ്കം ഇപ്പോൾ പ്രതിഷേധ പരിപാടികളിലൂടെ ശ്രമിക്കുന്നത്! അവർ ഹമാസിന്റെ കാര്യം മിണ്ടുന്നേയില്ല. പലസ്തീൻ പ്രശ്നമാണ് ഉയർത്തിപ്പിടിക്കുന്നത്! ഇതു ബോധപൂർവം തന്നെയാണ്. ഹമാസിനു നേരെയുള്ള ഇസ്രായേലിന്റെ ഒരോ ആക്രമണവും, പലസ്തീൻ ജനതയ്ക്കുനേരേയുള്ള ആക്രമണമായി അവർ അന്താരാഷ്ട്ര വേദികളിൽ ഉയർത്തിപ്പിടിക്കും! ഇസ്രായേൽ നടത്തുന്നത് ഒരു അന്യായമായ യുദ്ധമാണ് എന്നു സ്ഥാപിക്കാൻ എല്ലാവിധത്തിലും ശ്രമിക്കും.

യുക്രയിനിലേക്ക് കടന്നു കയറി ആ രാജ്യത്തിന്റെ നല്ലൊരു ഭാഗം കൈക്കലാക്കിയ റഷ്യയും, ടിബറ്റിലേക്കും കഴിയുമെങ്കിൽ ഇന്ത്യയുടെ ഭൂമിയിലേക്കും കടക്കുന്നതിൽ ഒരു തെറ്റും കാണാത്ത ചൈനയും, അഫ്‌ഘാൻ പിടിച്ചടക്കിയ താലിബാനും, എല്ലാ വിധത്തിലും തീവ്ര ഇസ്ലാമിക രാഷ്ട്രീയംകൊണ്ടു ലോകത്തെ നിയന്ത്രിക്കാമെന്നു കരുതുന്ന ഇറാനും, ജൂതനെന്ന ഒറ്റക്കാരണംകൊണ്ട്, കൊല്ലപ്പെടേണ്ടവനാണ് ഒരോ ഇസ്രായേലിയും എന്നു കരുതുന്ന അറബ് ജനതയും അവരുടെ ഭരണ നേതൃത്വങ്ങളും ഇസ്രായേലിനെതിരേ അണിനിരക്കുന്ന കാഴ്ച്ച അന്താരാഷ്ട്ര സമൂഹത്തെ അമ്പരപ്പിക്കുക തന്നെ ചെയ്യും!

ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്. നിലവിൽ, അന്താരാഷ്ട്ര നിയമങ്ങൾ ആർക്കെല്ലാമാണ് ബാധകമായിട്ടുള്ളത്? അതു പാലിക്കുന്നവർക്കും പാലിക്കാൻ തയ്യാറായിട്ടുള്ളവർക്കും എന്നാണ് അംഗീകരിക്കപ്പെട്ട ഉത്തരം എന്നു തോന്നിപ്പിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്! ഈ ഇരട്ടത്താപ്പിൽ, അറബ് ലോകത്തു പതിവായി സംഭവിക്കുന്നതുപോലെതന്നെ, സാധാരണ ജനങ്ങൾ പരിധിയില്ലാതെ കഷ്ടപ്പെടുന്ന കാഴ്ച ചോദ്യചിഹ്നമാകും! ഇവിടെ, അന്താരാഷ്ട്ര നിയമങ്ങളല്ല, മനുഷ്യ മനസ്സാക്ഷിയാണ് പ്രശ്നത്തിലാവുക! അന്താരാഷ്ട്ര സഹായംമുതൽ അഭയാർഥികളുടെ സംരക്ഷണം വരെയുള്ള വിഷയങ്ങളിൽ, ലോകം പടിഞ്ഞാറിനു നേരേ തിരിയും!

അറബ് രാഷ്ട്രങ്ങൾ ഇവിടെയും തന്ത്രപരമായി നിൽക്കും! അവർ അഭയാർത്ഥികൾക്കല്ല, ഭീകര സംഘടനകൾക്കു കണക്കറ്റ പണവും അവയുടെ നേതാക്കൾക്കു സുരക്ഷയും സുഖവാസവും ഒരുക്കി, പടിഞ്ഞാറിനു മേലുള്ള സമ്മർദ്ദം കടുപ്പിക്കും! സ്വാഭാവികമായും ക്രൈസ്തവ ലോകം ഉണരും!

യൂറോപ്പിന്റെ വാതിലുകൾ തുറക്കപ്പെടും! പള്ളികളും ആശ്രമങ്ങളും രാഷ്ട്ര കവാടങ്ങളും അവർക്കായി തുറന്നിടൻ ഫ്രാൻസീസ് പാപ്പായെപ്പോലുള്ളവർ പറയും… ‘ഭീകരതയുടെ ആസൂത്രകർ’ തൽക്കാലം നിശ്ശബ്ദമാകും! അവർ, യൂറോപ്പിൽ പെരുകുന്ന ഇസ്ലാമിക സാന്നിധ്യത്തിന്റെ വരാനിരിക്കുന്ന സാദ്ധ്യതകൾ കണക്കുകൂട്ടി, കരുക്കൾ നീക്കുകയാവാം!

ഇവിടെ ആരു ജയിക്കുന്നു! ആരു തോൽക്കുന്നു! ‘ഇറ്റ് ഈസ്‌ നോട്ട് റൈറ്റ്’ എന്നു ചിന്തിക്കുന്നവർ എക്സ്ട്രീം റൈറ്റാകും! അങ്ങോട്ടാണ് ലോകം ഇപ്പോൾ ചലിച്ചുകൊണ്ടിരിക്കുന്നത്! അതാണ് വരാൻപോകുന്ന അപകടവും!

ഫാ. വർഗീസ് വള്ളിക്കാട്ട്

Share News