യുദ്ധഭീതിയും സാമ്പത്തിക വെല്ലുവിളികളും|തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന രാ​​​ജ്യ​​​ത്തി​​​ന് ഹ​​​മാ​​​സ് – ഇ​​​സ്ര​​​യേ​​​ൽ സം​​​ഘ​​​ർ​​​ഷം ഉ​​​യ​​​ർ​​​ത്തു​​​ന്ന വെ​​​ല്ലു​​​വി​​​ളി ചെ​​​റു​​​ത​​​ല്ല.

Share News

ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ ഇ​​​സ്ര​​​യേ​​​ലി​​​നെ ആ​​​ക്ര​​​മി​​​ച്ചു. ഇ​​​സ്ര​​​യേ​​​ൽ ‌തി​​​രി​​​ച്ച​​​ടി​​​ക്കു​​​ന്നു. ഇ​​​തു ക​​​ര​​​യു​​​ദ്ധ​​​മാ​​​യി മാ​​​റു​​​മോ എ​​​ന്ന ആ​​​ശ​​​ങ്ക ലോ​​​ക​​​മാ​​​കെ പ​​​ട​​​രു​​​ന്നു. യു​​​ദ്ധമെന്നും നാ​​​ശ​​​കാ​​​രി​​​യാ​​​ണ്. മ​​​നു​​​ഷ്യ​​​നും പ്ര​​​കൃ​​​തി​​​ക്കും ബ​​​ന്ധ​​​പ്പെ​​​ട്ട രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും മാ​​​ത്ര​​​മ​​​ല്ല, ബ​​​ന്ധ​​​പ്പെ​​​ടാ​​​ത്ത രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും നാ​​​ശ​​​ന​​​ഷ്ടം വ​​​രു​​​ത്തു​​​ന്നു. സ​​​മ്പ​​​ദ്ഘ​​​ട​​​ന​​​ക​​​ളെ ഉ​​​ല​​​യ്ക്കു​​​ന്നു. പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ പു​​​തി​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ മൂ​​​ന്നു കാ​​​ര്യ​​​ങ്ങ​​​ളെ ആ​​​ശ്ര​​​യി​​​ച്ചി​​​രി​​​ക്കു​​​ന്നു.

ഒ​​​ന്ന്: ക​​​ര​​​യു​​​ദ്ധം ഉ​​​ണ്ടാ​​​കു​​​മോ? ഉ​​​ണ്ടാ​​​യാ​​​ൽ എ​​​ത്ര​​​നാ​​​ൾ നീ​​​ളും?

ര​​​ണ്ട്: യു​​​ദ്ധ​​​ത്തി​​​ൽ മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ൾ പ​​​ങ്കു​​​ചേ​​​രു​​​മോ? ചേ​​​ർ​​​ന്നാ​​​ൽ ആ​​​രൊ​​​ക്കെ?

മൂ​​​ന്ന്: യു​​​ദ്ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഇ​​​ന്ധ​​​നല​​​ഭ്യ​​​ത​​​യി​​​ൽ ത​​​ട​​​സം വ​​​രു​​​മോ?

ഇ​​​ന്ധ​​​നവി​​​ല എ​​​ത്ര​​​മാ​​​ത്രം വ​​​ർ​​​ധി​​​ക്കും? (1973ലെ ​​​യോം കി​​​പ്പു​​​ർ യു​​​ദ്ധ​​​ത്തി​​​നു ശേ​​​ഷം എ​​​ണ്ണ ക​​​യ​​​റ്റു​​​മ​​​തി രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ട​​​ന ഒ​​​പെ​​​ക് ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല അ​​​ഞ്ചി​​​ര​​​ട്ടി​​​യാ​​​ക്കി​​​യ​​​പ്പോ​​​ൾ ലോ​​​ക​​​മെ​​​ങ്ങും ഉ​​​ണ്ടാ​​​യ ദു​​​സ്സ​​​ഹ​​​വി​​​ല​​​ക്ക​​​യ​​​റ്റം ച​​​രി​​​ത്ര​​​പാഠ​​​മാണ്).

ഇ​​​വ​​​യ്ക്കൊ​​​ന്നും ഇ​​​പ്പോ​​​ൾ ഉ​​​ത്ത​​​ര​​​മി​​​ല്ല. പെ​​​ട്ടെ​​​ന്ന് ഉ​​​ത്ത​​​രം കി​​​ട്ടു​​​ക​​​യു​​​മി​​​ല്ല.

ഇ​​​ന്ധ​​​നം ത​​​ന്നെ മു​​​ഖ്യ​​​വി​​​ഷ​​​യം

ഇ​​​ന്ത്യ യു​​​ദ്ധ​​​ത്തി​​​ൽ ക​​​ക്ഷി​​​യ​​​ല്ല. പ​​​ക്ഷേ യു​​​ദ്ധ​​​ത്തി​​​ന്‍റെ ആ​​​ഘാ​​​തം ഇ​​​ന്ത്യ​​​യെ ബാ​​​ധി​​​ക്കും. ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​ഷ​​​യം ഇ​​​ന്ധ​​​നം ത​​​ന്നെ​​​യാ​​​ണ്. യു​​​ദ്ധം വ്യാ​​​പ​​​ക​​​മാ​​​കു​​​മോയെന്ന ആ​​​ശ​​​ങ്ക ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല​​​യെ വീ​​​പ്പ​​​യ്ക്ക് 91 ഡോ​​​ള​​​ർ വ​​​രെ ക​​​യ​​​റ്റി. സാ​​​ഹ​​​ച​​​ര്യം മോ​​​ശ​​​മാ​​​യാ​​​ൽ ക്രൂ​​​ഡ് വി​​​ല എ​​​വി​​​ടെ​​വ​​​രെ പോ​​​കു​​മെ​​​ന്ന് ആ​​​ർ​​​ക്കും അ​​​റി​​​യി​​​ല്ല. 2007ലെ 147 ​​​ഡോ​​​ള​​​ർ വി​​​ല ഒ​​​രു അ​​​തി​​​ര​​​ല്ലെന്ന് എ​​​ല്ലാ​​​വ​​​ർ​​​ക്കും അ​​​റി​​​യാം.

ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല 100 ഡോ​​​ള​​​റി​​​നു മു​​​ക​​​ളി​​​ൽ പോ​​​യാ​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ സാ​​​മ്പ​​​ത്തി​​​ക നി​​​ഗ​​​മ​​​ന​​​ങ്ങ​​​ൾ പാ​​​ളം തെ​​​റ്റും. വി​​​ദേ​​​ശ​​​വ്യാ​​​പാ​​​ര ക​​​മ്മി വ​​​ർ​​​ധി​​​ക്കും. അ​​​തു വ​​​ഴി ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട് ക​​​മ്മി (രാ​​​ജ്യ​​​ത്തി​​​ന്‍റെ ക​​​ടം ഒ​​​ഴി​​​കെ​​​യു​​​ള്ള വി​​​ദേ​​​ശ ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ ബാ​​​ക്കി​​​പ​​​ത്രം) താ​​​ങ്ങാ​​​വു​​​ന്ന​​​തി​​​ലും അ​​​ധി​​​ക​​​മാ​​​കും. വി​​​ല​​​ക്ക​​​യ​​​റ്റം കൂ​​​ടും. സാ​​​മ്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ച​​​യ്ക്കു വേ​​​ഗം കു​​​റ​​​യും. ചി​​​ല​​​പ്പോ​​​ൾ മാ​​​ന്ദ്യ​​​വും വ​​​രാം.

ദു​​​സ്സ​​​ഹ വി​​​ല​​​ക്ക​​​യ​​​റ്റ​​​വും സാ​​​മ്പ​​​ത്തി​​​കമാ​​​ന്ദ്യ​​​വും

യു​​​ദ്ധം നീ​​​ളു​​​ക​​​യും ക്രൂ​​​ഡ് വി​​​ല നൂ​​​റു ഡോ​​​ള​​​റി​​​നു മു​​​ക​​​ളി​​​ൽ നി​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്താ​​​ൽ വേ​​​റേ പ​​​ല ഗു​​​രു​​​ത​​​ര പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​കും.

ഒ​​​ന്ന്: വി​​​ല​​​ക്ക​​​യ​​​റ്റം രൂ​​​ക്ഷ​​​മാ​​​കും. ഇ​​​ന്ത്യ​​​യി​​​ൽ മാ​​​ത്ര​​​മ​​​ല്ല, ലോ​​​ക​​​മെ​​​ങ്ങും. അ​​​തു പി​​​ടി​​​ച്ചു​​നി​​​ർ​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ ഒ​​​രു നി​​​ല​​​യി​​​ലേ​​​ക്ക് – സാ​​​മ്പ​​​ത്തി​​​ക മാ​​​ന്ദ്യ​​​ത്തി​​​ലേ​​​ക്ക് – ലോ​​​ക​​​ത്തെ ന​​​യി​​​ക്കാം.

ര​​​ണ്ട്: മാ​​​ന്ദ്യം തൊ​​​ഴി​​​ലും വ​​​രു​​​മാ​​​ന​​​വും കു​​​റ​​​യ്ക്കു​​​ന്നു. ആ​​​ഗോളത​​​ല​​​ത്തി​​​ൽ ഇ​​​തുമൂ​​​ലം സാ​​​മൂ​​​ഹ്യ അ​​​സ്വ​​​സ്ഥ​​​ത​​​ക​​​ൾ പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ടും. 1973ലെ ​​​ഒ​​​ന്നാം ഓ​​​യി​​​ൽ ഷോ​​​ക്കും 1981ലെ ​​​ഇ​​​റാ​​​ൻ – ഇ​​​റാ​​​ക്ക് യു​​​ദ്ധ​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ള്ള ര​​​ണ്ടാം ഓ​​​യി​​​ൽ ഷോ​​​ക്കും 1991ലെ ​​​ഒ​​​ന്നാം ഗ​​​ൾ​​​ഫ് യു​​​ദ്ധ​​​ത്തെത്തു​​​ട​​​ർ​​​ന്നു​​​ള്ള മൂ​​​ന്നാം ഓ​​​യി​​​ൽ ഷോക്കും ലോ​​​കം മ​​​റ​​​ന്നി​​​ട്ടി​​​ല്ല.

മൂ​​​ന്ന്: ആ​​​ഗോ​​​ള​​​വ​​​ത്ക​​​ര​​​ണം, സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​രം തു​​​ട​​​ങ്ങി​​​യ ആ​​​ശ​​​യ​​​ങ്ങ​​​ൾ പി​​​ന്ത​​​ള്ള​​​പ്പെ​​​ടും. ഓ​​​രോ രാ​​​ജ്യ​​​വും സ്വ​​​ന്തം താ​​​ത്​​​പ​​​ര്യം മാ​​​ത്രം നോ​​​ക്കി ന​​​യ​​​ങ്ങ​​​ളും ന​​​ട​​​പ​​​ടി​​​ക​​​ളും തീ​​​രു​​​മാ​​​നി​​​ച്ചു ന​​​ട​​​പ്പാ​​​ക്കും. അ​​​തു ലോ​​​ക​​​വാ​​​ണി​​​ജ്യം കു​​​റ​​​യ്ക്കും.

നാ​​​ല്: തൊ​​​ഴി​​​ലും വ​​​രു​​​മാ​​​ന​​​വും കു​​​റ​​​യു​​​മ്പോ​​​ൾ കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രാ​​​യ വി​​​കാ​​​ര​​​ങ്ങ​​​ൾ ശ​​​ക്തി​​​പ്പെ​​​ടും. ഇ​​​ന്ത്യ​​​യ​​​ട​​​ക്ക​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള യു​​​വാ​​​ക്ക​​​ൾ​​​ക്ക് വി​​​ദേ​​​ശ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ താ​​​ത്​​​കാ​​​ലി​​​ക​​​മാ​​​യി കു​​​റ​​​യും.

കോ​​​ളി​​​ള​​​ക്ക​​​ങ്ങ​​​ളി​​​ലേ​​​ക്ക്

യു​​​ദ്ധ​​​ത്തി​​​ൽ മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ൾ ചേ​​​ർ​​​ന്നു വ്യാ​​​പ​​​ക​​​മാ​​​യാ​​​ൽ എ​​​ന്താ​​​കും അ​​​വ​​​സ്ഥ എ​​​ന്ന​​​ത് ചി​​​ന്തി​​​ക്കാ​​​വു​​​ന്ന​​​തി​​​ലും അ​​​ധി​​​ക​​​മാ​​​ണ്. ആ​​​ണ​​​വയു​​​ദ്ധ​​​ത്തി​​​ലേ​​​ക്കു​​ വ​​​രെ കാ​​​ര്യ​​​ങ്ങ​​​ൾ വ​​​ഴു​​​തിവീ​​​ഴാം. ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യു​​​ള്ള യു​​​ദ്ധ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം (1948, 1967, 1973) പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട അ​​​റ​​​ബിരാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​വി​​​കാ​​​രം ഹ​​​മാ​​​സി​​​ന്‍റെ ഭീ​​​ക​​​ര​​​ത​​​യു​​​ടെ കൂ​​​ടെ ചേ​​​ർ​​​ന്നാ​​​ൽ എ​​​ന്തും സം​​​ഭ​​​വി​​​ക്കാം. അ​​​തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക-​​രാ​​ഷ്‌​​ട്രീ​​യ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ വ​​​ള​​​രെ വ​​​ലു​​​താ​​​യി​​​രി​​​ക്കും. ജ​​​ന​​​ഹി​​​ത​​​ത്തെ മ​​​ന​​​സി​​​ലാ​​​ക്കു​​​ക​​​യോ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ക​​​യോ ചെ​​​യ്യാ​​​ത്ത രാ​​​ജാ​​​ക്ക​​​ന്മാ​​​രും അ​​​മീ​​​ർ​​​മാ​​​രും ഷെ​​​യ്ക്കു​​​മാ​​​രും ഭ​​​രി​​​ക്കു​​​ന്ന നാ​​​ടു​​​ക​​​ളി​​​ൽ രാ​​ഷ്‌​​ട്രീ​​​യ കോ​​​ളി​​​ള​​​ക്ക​​​ങ്ങ​​​ളും ഉ​​​ണ്ടാ​​​കാം.

ഹ​​​മാ​​​സി​​​നെ ഇ​​​ല്ലാ​​​താ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഗാ​​​സ​​​യി​​​ൽ ക​​​ട​​​ന്നുക​​​യ​​​റി ആ​​​ക്ര​​​മി​​​ച്ചാ​​​ൽ വ​​​ലി​​​യ ആ​​​ൾ​​​നാ​​​ശം തീ​​​ർ​​​ച്ച​​​യാ​​​ണ്. അ​​​തു മേ​​​ഖ​​​ല​​​യി​​​ലും പു​​​റ​​​ത്തും നാ​​​ഗ​​​രി​​​ക ഭീ​​​ക​​​ര​​​രു​​​ടെ പു​​​തി​​​യ ത​​​ല​​​മു​​​റ​​​യ്ക്കു വ​​​ഴി​​​തെ​​​ളി​​​ക്കും എ​​​ന്ന ഭീ​​​ഷ​​​ണി​​​യുമു​​​ണ്ട്. 1970ക​​​ളി​​​ലേ​​​തു​​പോ​​​ലെ സാ​​​മ്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ച കു​​​റ​​​ഞ്ഞുനി​​​ൽ​​​ക്കു​​​ന്ന, അ​​​നി​​​ശ്ചി​​​ത​​​ത്വം നി​​​റ​​​ഞ്ഞ, ഒ​​​രു കാ​​​ല​​​ത്തേ​​​ക്ക് അ​​​തു ലോ​​​ക​​​ത്തെ ന​​​യി​​​ക്കാം.

ഇ​​​സ്ര​​​യേ​​​ൽ-​​ഹ​​​മാ​​​സ് സം​​​ഘ​​​ർ​​​ഷം അ​​​വ​​​രു​​​ടെ മ​​​ണ്ണി​​​ൽ ഒ​​​തു​​​ങ്ങി​​നി​​​ന്ന് ഏ​​​റ്റ​​​വും വേ​​​ഗം അ​​​വ​​​സാ​​​നി​​​ച്ചാ​​​ൽ ലോ​​​ക​​​ത്തി​​​ന് ആ​​​ശ്വ​​​സി​​​ക്കാം. പ​​​ക്ഷേ അ​​​തി​​​നു സാ​​​ധ്യ​​​ത കു​​​റ​​​വാ​​​ണ്. നീ​​​ണ്ട ഒ​​​രു സം​​​ഘ​​​ർ​​​ഷം ഇ​​​ന്ത്യ​​​ക്ക് ഉ​​​യ​​​ർ​​​ത്തു​​​ന്ന സാ​​​മ്പ​​​ത്തി​​​ക വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ പ​​​ല​​​താ​​​ണ്.

വാ​​​ണി​​​ജ്യ​​​വും തൊ​​​ഴി​​​ലും പ്ര​​​ശ്നം

Hand drawing Focus arrows concept with white marker on transparent wipe board over dark blue background.

ഒ​​​ന്ന്: ഹ​​​മാ​​​സി​​​നെ തു​​​ണ​​​യ്ക്കു​​​ന്ന ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യോ​​​ടു​​​ള്ള അ​​​ടു​​​പ്പം കു​​​റ​​​യ്ക്കും. വാ​​​ണി​​​ജ്യ, തൊ​​​ഴി​​​ൽ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ അ​​​തു പ്ര​​​ശ്ന​​​മാ​​​കും.

ര​​​ണ്ട്: ഇ​​​സ്ര​​​യേ​​​ലി​​​ൽ പാ​​​ശ്ചാ​​​ത്യ രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ധാ​​​രാ​​​ളം ഔ​​​ട്ട് സോ​​​ഴ്സിം​​​ഗ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ണ്ട്. അ​​​വ​​​യി​​​ൽ കു​​​റേ സം​​​ഘ​​​ർ​​​ഷം കു​​​റ​​​ഞ്ഞ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു മാ​​​റ്റും. ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് അ​​​വ​​​യി​​​ൽ ചി​​​ല​​​തു വ​​​രാം. അ​​​തു ന​​​മു​​​ക്കു നേ​​​ട്ട​​​മാ​​​കും.

മൂ​​​ന്ന്: ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​മു​​​ഖ ഐ​​​ടി സേ​​​വ​​​ന ക​​​മ്പ​​​നി​​​ക​​​ൾ ഇ​​​സ്ര​​​യേ​​​ലി​​​ലെ ഓ​​​ഫീ​​​സു​​​ക​​​ൾ നി​​​ർ​​​ത്ത​​​ലാ​​​ക്കേ​​​ണ്ടിവ​​​രാം. അ​​​വ ഇ​​​ന്ത്യ​​​യി​​​ലോ മ​​​റ്റേ​​​തെ​​​ങ്കി​​​ലും രാ​​​ജ്യ​​​ത്തോ പു​​​നഃ​​സ്ഥാ​​​പി​​​ക്ക​​​ണം. ടി​​​സി​​​എ​​​സും വി​​​പ്രോ​​​യും ഇ​​​ൻ​​​ഫോ​​​സി​​​സും ഇ​​​സ്ര​​​യേ​​​ലി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്.

നാ​​​ല്: ഇ​​​സ്ര​​​യേ​​​ലി​​​ൽ 20,000ത്തിലേ​​​റെ ഇ​​​ന്ത്യ​​​ക്കാ​​​ർ ജോ​​​ലി​​​ക്കും വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നു​​​മാ​​​യി ക​​​ഴി​​​യു​​​ന്നു. സം​​​ഘ​​​ർ​​​ഷ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ മ​​​ട​​​ങ്ങി​​​പ്പോ​​​രു​​​ന്നു​​​ണ്ട്. സം​​​ഘ​​​ർ​​​ഷം നീ​​​ണ്ടാ​​​ൽ മ​​​റ്റു​​​ള്ള​​​വ​​​രും മ​​​ട​​​ങ്ങു​​​ന്ന സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​കാം. ഒ​​​ത്തി​​​രി കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​തസ്വ​​​പ്ന​​​ങ്ങ​​​ളാ​​​ണ് അ​​​തു​​​വ​​​ഴി ഊ​​​തി​​​ക്കെ​​​ടു​​​ത്തു​​​ക.

രൂ​​​പ എ​​​ങ്ങോ​​​ട്ട്?

അ​​​ഞ്ച്: നീ​​​ണ്ട​​​തും വ്യാ​​​പ​​​ക​​​വു​​​മാ​​​യ യു​​​ദ്ധം ക്രൂ​​​ഡ് വി​​​ല കൂ​​​ട്ടു​​​ന്ന​​​തി​​​നൊ​​​പ്പം രൂ​​​പ​​​യു​​​ടെ വി​​​നി​​​മ​​​യനി​​​ര​​​ക്ക് താ​​​ഴ്ത്തും. മാ​​​സ​​​ങ്ങ​​​ൾ നീ​​​ളു​​​ന്ന ഒ​​​രു യു​​​ദ്ധം രൂ​​​പ​​​യെ അ​​​ഞ്ചു മു​​​ത​​​ൽ എ​​​ട്ടു വ​​​രെ ശ​​​ത​​​മാ​​​നം താ​​​ഴ്ത്തും എ​​​ന്നാ​​​ണു വി​​​ദ​​​ഗ്ധ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. അ​​​താ​​​യ​​​ത്, ഡോ​​​ള​​​ർ 83 രൂ​​​പ​​​യി​​​ൽനി​​​ന്ന് 88-90 മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു ക​​​യ​​​റാം. ഒ​​​ട്ടും സു​​​ഖ​​​ക​​​ര​​​മാ​​​കി​​​ല്ല രാ​​​ജ്യ​​​ത്തി​​ന്‍റെ വി​​​ദേ​​​ശ ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ കൈ​​​കാ​​​ര്യം. ക്രൂ​​​ഡ് ഓ​​​യി​​​ൽ അ​​​ട​​​ക്കം ഇ​​​റ​​​ക്കു​​​മ​​​തി സാ​​​മ​​​ഗ്രി​​​ക​​​ൾ​​​ക്കെ​​​ല്ലാം ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി വി​​​ല കൂ​​​ടും.

ആ​​​റ്: ക്രൂ​​​ഡ് ഓ​​​യി​​​ൽ വി​​​ല കൂ​​​ടി​​​യും രൂ​​​പ ഇ​​​ടി​​​ഞ്ഞും നി​​​ൽ​​​ക്കു​​​മ്പോ​​​ൾ ഇ​​​ന്ധ​​​ന​​​വി​​​ല കൂ​​​ട്ടി​​​യി​​​ല്ലെ​​​ങ്കി​​​ൽ എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ൾ വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​കും. ഈ ​​​വ​​​ർ​​​ഷം ആ​​​ദ്യപ​​​കു​​​തി​​​യി​​​ൽ പൊ​​​തു​​​മേ​​​ഖ​​​ലാ എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക് 21,000 കോ​​​ടി രൂ​​​പ ന​​​ഷ്ടം വ​​​ന്ന​​​താ​​​ണ്. അ​​​ന്ന​​​ത്തേക്കാ​​​ൾ ഉ​​​യ​​​ർ​​​ന്ന വി​​​ല കൂ​​​ടു​​​ത​​​ൽ കാ​​​ലം നി​​​ന്നാ​​​ൽ ക​​​മ്പ​​​നി​​​ക​​​ൾ​​​ക്ക് ഉ​​​ണ്ടാ​​​കു​​​ന്ന ന​​​ഷ്ടം വ​​​ള​​​രെ വ​​​ലു​​​താ​​​കും. അ​​​ത് എ​​​ങ്ങ​​​നെ ത​​​ര​​​ണം ചെ​​​യ്യും എ​​​ന്ന​​​തു വ​​​ലി​​​യ ചോ​​​ദ്യ​​​മാ​​​ണ്.

ഏ​​​ഴ്: വാ​​​ണി​​​ജ്യബ​​​ന്ധ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം ഇ​​​സ്ര​​​യേ​​​ൽ അ​​​ത്ര വ​​​ലി​​​യ രാ​​​ജ്യ​​​മ​​​ല്ല. ഇ​​​ന്ത്യ​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ ര​​​ണ്ടു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ​​​യേ ഇ​​​സ്ര​​​യേ​​​ലി​​​ലേ​​​ക്കു​​​ള്ളൂ. ക​​​ഴി​​​ഞ്ഞ ധ​​​ന​​​കാ​​​ര്യ വ​​​ർ​​​ഷം 840 കോ​​​ടി ഡോ​​​ള​​​റി​​​നു​​​ള്ള സാ​​​ധ​​​ന​​​ങ്ങ​​​ൾ ഇ​​​സ്ര​​​യേ​​​ലി​​​ലേ​​​ക്കു ക​​​യ​​​റ്റി​​യ​​​യ​​​ച്ചു. 230 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റേ​​​ത് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്തു. ഡീ​​​സ​​​ലും (550 കോ​​​ടി ഡോ​​​ള​​​ർ) മു​​​റി​​​ച്ച് പോ​​​ളി​​​ഷ് ചെ​​​യ്ത ര​​​ത്ന​​​ങ്ങ​​​ളും (120 കോ​​​ടി ഡോ​​​ള​​​ർ) ആ​​​ണു പ്ര​​​ധാ​​​ന ക​​​യ​​​റ്റു​​​മ​​​തി. വാ​​​ണി​​​ജ്യ​​​ത്തി​​​നു താ​​​ത്കാ​​​ലി​​​ക ത​​​ട​​​സ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കാം.

എ​​​ട്ട്: പ്ര​​​തി​​​രോ​​​ധ രം​​​ഗ​​​ത്തെ ഇ​​​ന്ത്യ-​​​ഇ​​​സ്രേ​​​ലി സ​​​ഹ​​​ക​​​ര​​​ണം വി​​​പു​​​ല​​​മാ​​​ണ്. ഡ്രോ​​​ൺ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ മു​​​ത​​​ൽ മി​​​സൈ​​​ൽ പ്ര​​​തി​​​രോ​​​ധവും സൈ​​​ബ​​​ർ ആ​​​ക്ര​​​മ​​​ണ​​​വും ബി​​​ഗ് ഡാ​​​റ്റാ അ​​​ന​​​ലി​​​റ്റി​​​ക്സും വ​​​രെ നീ​​​ളു​​​ന്നു അ​​​ത്. നീ​​​ണ്ട യു​​​ദ്ധം ഈ ​​​സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ വി​​​പു​​​ലീ​​​ക​​​ര​​​ണ​​​ത്തി​​​നു ത​​​ട​​​സ​​​മാ​​​കും.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന രാ​​​ജ്യ​​​ത്തി​​​ന് ഹ​​​മാ​​​സ് – ഇ​​​സ്ര​​​യേ​​​ൽ സം​​​ഘ​​​ർ​​​ഷം ഉ​​​യ​​​ർ​​​ത്തു​​​ന്ന വെ​​​ല്ലു​​​വി​​​ളി ചെ​​​റു​​​ത​​​ല്ല.

റ്റി.​​​സി. മാ​​​ത്യു

Share News