
വിവാഹിതനല്ലാത്ത രത്തൻ ടാറ്റയുടെ ആരാണ് ചെറുമകന്റെ പ്രായമുള്ള ഈ യുവാവ് ?
2014 മുതൽ രത്തൻ ടാറ്റയുടെ ഫോട്ടോകളിൽ അദ്ദേഹത്തോടൊപ്പം ഒരു യുവാവിനെകൂടി കാണാമായിരുന്നു.
വിവാഹിതനല്ലാത്ത രത്തൻ ടാറ്റയുടെ ആരാണ് ചെറുമകന്റെ പ്രായമുള്ള ഈ യുവാവ് ?
ഇത് സന്തനു നായിഡു.
രത്തൻ ടാറ്റയുടെ സുഹൃത്തെന്നോ സന്തത സഹചാരിയെന്നോ പറയാം.
രത്തൻ ടാറ്റയും ശന്തനു നായിഡുവും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച നടന്നത് ശന്തനു ഒരു എൻജിഒയിൽ പ്രവർത്തിക്കുമ്പോഴാണ്.
തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന ശന്തനുവിൻ്റെ പദ്ധതി രത്തൻ ടാറ്റയ്ക്ക് വരെ ഇഷ്ടപ്പെട്ടു. ഉടൻ തന്നെ അദ്ദേഹം ആ പദ്ധതിയിൽ നിക്ഷേപവും നടത്തി. വാസ്തവത്തിൽ രത്തൻ ടാറ്റയെ കണ്ടപ്പോൾ ശന്തനു ടാറ്റയുടെ തന്നെ ഒരു കമ്പനിയിൽ ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. തന്റെ കുടുംബത്തിൽ നിന്ന് ടാറ്റയിൽ ജോലി ചെയ്യുന്ന അഞ്ചാം തലമുറയാണ് കോർണൽ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ ശന്തനു. മൃഗങ്ങളോടുള്ള സ്‌നേഹമാണ് ഇരുവരെയും ഒന്നിപ്പിച്ചത്.
പിന്നീട് അങ്ങോട്ടു പറയാനുള്ളത് അവരുടെ സൗഹൃദത്തിന്റെ കഥയാണ്.
എഴുപതുകളുടെ അവസാനത്തിലേക്ക് കടന്ന രത്തൻ ടാറ്റയും ഇരുപതുകളുടെ ആരംഭത്തിലേക്ക് കടന്ന സന്തനുവും തമ്മിലുള്ള യാത്രകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. മുടിവെട്ടുന്നത് മുതൽ സിനിമകൾ കാണുന്നതുവരെ ഇരുവരും ഒരുമിച്ച് ഒരുപാട് സമയം ചെലവഴിച്ചിരുന്നു.
രത്തൻ ടാറ്റയുടെ സഹായിയായി ചേർന്ന ശേഷം ശാന്തനു അദ്ദേഹത്തോടൊപ്പം എല്ലാ മീറ്റിംഗുകളിലും പങ്കെടുക്കുകയും കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുമായിരുന്നു. രത്തൻ ടാറ്റ നിക്ഷേപം നടത്തുന്ന പുതിയ സ്റ്റാർട്ടപ്പുകളെ കുറിച്ച് അദ്ദേഹം ഫീഡ്‌ബാക്ക് നൽകാറുണ്ടായിരുന്നു. ഇതിനോടൊപ്പം തന്നെ അദ്ദേഹം രത്തൻ ടാറ്റയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും സ്ഥാപിച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് രത്തൻ ടാറ്റയുടെ ജന്മദിന ആഘോഷത്തിനിടെയാണ് ഇരുവരുടേയും സൗഹൃദം ലോത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
പിന്നീട് അവർ പ്രായമായവർക്കായി ഗുഡ്‌ഫെലോസ് എന്ന സ്റ്റാർട്ടപ്പ് ആരംഭിച്ചു. പ്രായമായവർക്കും കൂട്ടാളികളില്ലാത്തവർക്കും സഹായം നൽകുന്ന ഈ സ്റ്റാർട്ടപ്പൽ രത്തൻ ടാറ്റ നിക്ഷേപം നടത്തി. 5 കോടി രൂപയാണ് ഇപ്പോൾ കമ്പനിയുടെ ആസ്തി.
രത്തൻ ടാറ്റയ്‌ക്കൊപ്പമുള്ള തൻ്റെ ജീവിതത്തിൻ്റെ ഒരു ചെറിയ ഓർമ്മയും പുസ്തമായി ശന്തനു നായിഡു എഴുതി. 2021 ൽ പുറത്തിറങ്ങിയ അതിന് “ഞാൻ ഒരു വിളക്കുമാടം” എന്ന് പേരിട്ടു.
ഒടുവിൽ രത്തൻ ടാറ്റയ്ക്കുളള ആദരാഞ്ജലിയായി ശന്തനു തന്റെ സമൂഹ മാധ്യമ പേജിൽ കുറിച്ചു” ഞങ്ങളുടെ സൗഹൃദം ഇപ്പോൾ എന്നിൽ അവശേഷിപ്പിച്ച വിടവ് നികത്താൻ ഞാൻ എൻ്റെ ജീവിതകാലം മുഴുവനെടുക്കും. സ്നേഹത്തിന് കൊടുക്കേണ്ട വിലയാണ് ദുഃഖം.”
ഇന്ന് ടാറ്റയുടെ ഭൗതിക ദേഹം വഹിച്ചുകൊണ്ടുള്ള വാഹനത്തെ മുന്നിൽ നിന്ന് നയിച്ചത് ശന്തനുവിന്റെ മോട്ടോർ സൈക്കിളാണ്. തന്റെ പ്രിയ സുഹൃത്ത് അവസാനമായി വീടുവിട്ടിറങ്ങുമ്പോൾ ശന്തനു അല്ലാതെ മറ്റാര് നയിക്കാനാണ്.

രണ്ട് സുഹൃത്തുകൾ തമ്മിലുളളതോ, മുത്തച്ഛന്റേയും ചെറുമകന്റേയും പ്രായമുള്ള രണ്ടു പേർ തമ്മിലുള്ള ആ ബന്ധത്തെ സ്വവർഗ്ഗ അനുരാഗം എന്നു പോലും ചിലർ പരിഹസിച്ചിരുന്നു. ആര് എന്തു പറഞ്ഞാലും സന്തനുവും രത്തൻ ടാറ്റയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ എന്നും നിലനില്ക്കുക തന്നെ ചെയ്യും.
വിനോജ് വിസ്മയ