
എന്തിനീ സാവകാശം? ഓടി രക്ഷപെടാനുള്ള സ്ഥലങ്ങൾ എങ്കിലും അടയാളപ്പെടുത്തിക്കൂടേ? അതൊരു സാധാരണ സുരക്ഷാ മുൻകരുതൽ മാത്രമാണ്. |ബഹു. ജലസേചന മന്ത്രി, ശ്രീ റോഷി അഗസ്റ്റിനു അയച്ച കത്ത്
ഫാ ഡോ ജെയ്സൺ മുളേരിക്കൽ സിഎംഐ ഫേസ്ബുക്കിൽ എഴുതിയ സന്ദേശം പ്രാധാന്യം അർഹിക്കുന്നു .പൂർണരൂപത്തിൽ
എന്തിനീ സാവകാശം? ഓടി രക്ഷപെടാനുള്ള സ്ഥലങ്ങൾ എങ്കിലും അടയാളപ്പെടുത്തിക്കൂടേ? അതൊരു സാധാരണ സുരക്ഷാ മുൻകരുതൽ മാത്രമാണ്. ബഹു. ജലസേചന മന്ത്രി, ശ്രീ റോഷി അഗസ്റ്റിനു അയച്ച കത്ത്, ഒരിക്കൽ കൂടി.
സ്വീകർത്താവ്:
ശ്രീ റോഷി അഗസ്റ്റിൻ ബഹു. ജലസേചന മന്ത്രി കേരളാ സർക്കാർ
വിഷയം: ഇടുക്കി ഡാം പൊട്ടിയാൽ രക്ഷപെടാനുള്ള സ്ഥലങ്ങൾ അടയാളപ്പെടുത്താനുള്ള പ്രൊജക്റ്റിനുള്ള അനുമതി
പ്രിയ ബഹു. മന്ത്രി

ഓരോ വർഷക്കാലവും ചക്രവാതചുഴികളും നമ്മെ ഓർമപ്പെടുത്തുന്ന ഒരു സത്യമാണ് ഇടുക്കി ഡാമും അതിന് മുകളിൽ ഉള്ള മുല്ലപെരിയാർ ഡാമും നമ്മുടെ മുൻപിൽ ഉയർത്തുന്ന വെല്ലുവിളികൾ. കമ്പ്യൂട്ടർ സയൻസിൽ ഇപ്പോൾ സംലഭ്യമായ സാങ്കേതികതകൾ ഉപയോഗിച്ച് ഇടുക്കി ഡാം പൊട്ടിയാൽ എങ്ങോട് വെള്ളം ഒഴുകും എന്നും എത്ര ഉയരത്തിൽ ഒഴുകുമെന്നും അതിനുള്ള വിവിധ സാധ്യതകൾ എന്തെന്നും ഗണിച്ചെടുക്കാൻ സാധിക്കും. അങ്ങിനെ താഴെ ഉള്ള പ്രദേശങ്ങളിൽ ഉള്ളവർക്ക് രക്ഷപെടാനുള്ള ഉയരം ഉള്ള സ്ഥലങ്ങൾ അടയാളപ്പെടുത്താനും സാധിക്കും. അനേകായിരങ്ങളുടെ ജീവൻ രക്ഷപെടുത്താൻ ഉപകരിക്കുന്ന ഒരു പ്രൊജക്റ്റ് ആണിത്.

അതിനുള്ള മിനി സൂപ്പർ കമ്പ്യൂട്ടറും സാങ്കേതിക കഴിവും എനിക്കും, ഞാൻ പ്രവർത്തിക്കുന്ന രാജഗിരി എഞ്ചിനീയറിംഗ് കോളേജിനും ഉണ്ട്. കൂടെ വേണ്ടത് കുറച്ചു സാങ്കേതിക വിദഗ്ധരും സോഫ്‌റ്റെവെറും മാത്രമാണ്. അത് നടത്തുവാനുള്ള അനുവാദവും ചെറിയ സാമ്പത്തിക സഹായവും അനുവദിച്ചു തരണമെന്ന് ഇതിനാൽ താഴ്മയായി അപേക്ഷിക്കുന്നു. പ്രൊജക്റ്റിനുള്ള ബഡ്ജറ്റ് ഇതിനോടൊപ്പം വയ്ക്കുന്നു.

എന്ന് വിശ്വസ്തതയോടെ,

ഫാ ഡോ ജെയ്സൺ മുളേരിക്കൽ സിഎംഐ
പ്രൊഫസർ, വിവര സാങ്കേതിക വിദ്യരാജഗിരി എഞ്ചിനീയറിംഗ് കോളേജ്
17/10/2021 ഫേസ്ബുക്കിൽ
