കോട്ടയം പത്രങ്ങളുടെ ഏതു പേജിലാവും ഞാൻ മരിക്കുക? വെറും ചരമപേജ്? വിചിത്രമരണമല്ലെങ്കിൽ അങ്ങനെതന്നെ.

Share News

തലക്കെട്ടിന്റെ ഒറ്റവരിയിൽ പേരു മാത്രം? മതി, എനിക്ക് അതു ധാരാളം.

dav

എന്നാൽ ഫേസ്ബുക്കിൽ സാഹിത്യ അക്കാദമി മുൻ സെക്രട്ടറി Gopal Krishnan -ന്റെ പേജിൽ ഒരു ഒബിറ്റ് ആഗ്രഹിക്കും. അത്രമാത്രം. I അൺസ്പോൺസേർഡ് ആയി കോട്ടയത്തിന്റെ ഒരു പത്രചരിത്രം ഇനിയും എഴുതപ്പെട്ടിട്ടില്ല. അതെഴുതപ്പെടുമ്പോൾ അതിലെ ശ്രദ്ധേയ സാന്നിധ്യമായിരിക്കും, ഞാൻ ഒരിക്കൽ മാത്രം കണ്ടിട്ടുള്ള, ജേണലിസത്തിൽ എന്റെയൊരു ജ്യേഷ്ഠൻ ആയ അനുജൻ അത്തിക്കയം.

I കോട്ടയം സിഎംഎസ് കോളജ് ഹൈസ്കൂളിലെ ഉച്ച ഇന്റർവെല്ലിൽ സഹപാഠി കുഞ്ഞുമുഹമ്മദിനെ കൂട്ടി കോളജ് റോഡ് എന്ന ദീപിക റോഡിൽ ഉദയാ പ്രസ് പാപ്പച്ചന്റെയും മംഗളം പ്രിന്റിംഗ് എന്ന കൊച്ചു പ്രസ്സിന്റെ ഉടമ എം.സി. വർഗീസിന്റെയും മുന്നിലൂടെ വേഗത്തിൽ നടന്ന് കേരളഭൂഷണം പ്രസിന്റെ മുകൾനിലയിൽ കിതച്ചെത്തിയിരുന്ന കാലം. ജോസഫ് ഇടമറുക് എന്ന താടിക്കാരൻ എഡിറ്റർ ഈ കുട്ടികളെ വിളിച്ചിരുത്തി അവരുടെ കൈയിലെ ചെറുരചനകൾ വാങ്ങി, അവരെ ഇരുത്തിക്കൊണ്ടുതന്നെ തിരുത്തി, പത്രത്തിനു പറ്റുന്നത് അതിലേക്കും ആഴ്ചപ്പതിപ്പിനു പറ്റുന്നത് അതിലേക്കും സായാഹ്നത്തിനുള്ളത് അതിലേക്കും കൊടുത്തു. സ്ഥലപ്പേരു ചേർത്ത് “ജോസ് ഒളശ്ശ” എന്നൊരു ബൈലൈനും തന്നു.

I ആഴ്ചയിൽ രണ്ടും മൂന്നും തവണ അവിടെത്തന്നെ ബൈലൈൻ വന്നതുകൊണ്ട് പട്ടണത്തിലുണ്ടായിരുന്ന മറ്റേ ‘ധ്വനി’യിലേക്കു കുട്ടികൾക്കു പോകേണ്ടിവന്നില്ല. പൗരധ്വനിയുടെ താടിയില്ലാ പത്രാധിപർ അനുജൻ അത്തിക്കയത്തെ കണ്ടതുമില്ല.

ഈ സ്കൂൾ കുട്ടി വളർന്ന് കോട്ടയത്തെ ഒരു പത്രത്തിന്റെ കുട്ടിപ്പത്രാധിപരായപ്പോൾ പട്ടണത്തിലെ രണ്ടു ‘ധ്വനി’യും നിലച്ചിരുന്നു.

രാജ്യം ഇന്റർനെറ്റ് യുഗത്തിൽ പ്രവേശിക്കുമ്പോൾ പത്രജോലി രാജിവച്ച് വീടിനുമുന്നിൽ ‘സെന്റർ ഫോർ മീഡിയ റിസർച്ച് ‘ എന്നൊരു തീരെച്ചറിയ ബോർഡ് വച്ച് ഇരിക്കെ, ഒരു ദിവസം, ഞങ്ങളുടെ മുറ്റത്തിട്ടു തിരിക്കുവാൻ ബുദ്ധിമുട്ടുള്ള ഒരു വമ്പൻ കാർ മുന്നിൽവന്നു നിൽക്കുന്നു. യൂറോപ്യൻ എന്നു തോന്നാവുന്ന ഭാവഹാവാദികളോടെ ബ്രീഫ്കേസ് തൂക്കി പ്രായമുള്ള ഒരു സുമുഖൻ.

“ഞാൻ അനുജൻ അത്തിക്കയം”.

I പൗരധ്വനി വീണ്ടും തുടങ്ങണം. ഞാൻ മാനേജിംഗ് എഡിറ്റർ മാത്രമായി ഇരിക്കാം. പൂർണസ്വാതന്ത്ര്യത്തോടെ താങ്കൾ ചീഫ് എഡിറ്റർ ആയിരിക്കണം. കഴിഞ്ഞ മൂന്നു നാലു വർഷം താങ്കൾക്കു ദീപികയിൽ ചെയ്യാൻ കഴിഞ്ഞതിലും ചെയ്യാൻ കഴിയും.

ഞാൻ വായിക്കുന്നുണ്ടായിരുന്നു. ഞാൻ കൺസൾട്ട് ചെയ്തവരും താങ്കളുടെ പേരു പറഞ്ഞു.

ദിനവൃത്താന്ത പത്രപ്രവർത്തനത്തിനില്ല എന്ന് എഴുതിക്കൊടുത്തു പടിയിറങ്ങിയവന് ഒരു നിമിഷം പ്രലോഭനം. പരീക്ഷയിൽ പൂകാതെ, ഞാൻ അദ്ദേഹത്തെ നിരാശനായി പറഞ്ഞയച്ചു.

പുതിയ പ്രസിദ്ധീകരണത്തിനുള്ള ശ്രമം അദ്ദേഹം ഉപേക്ഷിച്ചു. I ഇന്നു മാതൃഭൂമിയിൽ കാണക്കാരി രവി എഴുതിയതു ഞാൻ വായിക്കുന്നു: “[അനുജൻ അത്തിക്കയം] എന്നും സമകാലിക പ്രശ്നങ്ങളെ ശക്തമായി അവതരിപ്പിച്ച് അധികാരകേന്ദ്രങ്ങളുടെ മുന്നിലെത്തിച്ചു. അഴിമതിക്കെതിരെ സന്ധിയില്ലാത്ത നിലപാട് മുഖമുദ്രയായിരുന്നു”.

I പതിവു ചരമവാർത്തയ്ക്കു പുറത്ത് ഇങ്ങനെ കഴിഞ്ഞകാല കോട്ടയംജേണലിസത്തിലെ ഒരു ശ്രദ്ധേയമുഖം അവതരിപ്പിച്ച കോഴിക്കോടൻ പത്രത്തിനു നല്ലതു വരട്ടെ.

വിട, ജ്യേഷ്ഠ പത്രപ്രവർത്തകാ!

മകനും മാധ്യമസംരംഭകനുമായ Jijo Samuel Aniyan -ന്റെയും അത്തിക്കയത്തിന്റെ സഹോദരീപുത്രനും എന്റെ പത്രപ്രവർത്തക സുഹൃത്തുമായ സണ്ണിക്കുട്ടി ഏബ്രഹാമിന്റെയും വികാരവിചാരങ്ങളിൽ പങ്കുചേരുന്നു 🙏

“അപ്പൻ യാത്രയായി…….” എന്ന ഒറ്റ വരി സന്ദേശത്തിനുതാഴെ ജിജോ ഇങ്ങനെ ചിത്രപ്പെടുത്തിയിരിക്കുന്നു:

Celebrating the life of

Anujan Athikkayam.

30.07.1938– 25.09.2023

Jose T Thomas

അത്തിക്കയത്തിനു ആദരാഞ്ജ്ലി

*************************************************

1958 ൽ ആരംഭിച്ച പൗരധ്വനി ദിനപ്പത്ര ഗ്രൂപ്പിന്റെ ഈ അമരക്കാരൻ ഏറെ വേറിട്ട സ്വഭാവക്കാരനായിരുന്നു .

അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങളിൽ ഞാൻ എഴുതാറുണ്ടായിരുന്നില്ല .

എങ്കിലും –

അദ്ദേഹം സംഘടിപ്പിച്ചിരുന്ന സാംസ്കാരിക പ്രോഗ്രാമുകളിൽ ഞാൻ മുഖ്യ പ്രഭാഷകനായും ഉദ്ഘാടകനായുമൊക്കെ ക്ഷണിക്കപ്പെട്ടിരുന്നു .

ആ പത്ര കുടുംബത്തിന്റെ സാംസ്കാരിക വേദി സംഘടിപ്പിക്കാറുണ്ടായിരുന്ന സാഹിത്യ ക്യാംബു കളിൽ അദ്ധ്യാപകനുമായിരുന്നിട്ടുണ്ട്

ഞങ്ങളുടെ സ്നേഹബന്ധത്തിനു നാലു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്

പ്രായവ്യത്യാസം ആ ബന്ധത്തിനു ഒരിക്കലും പ്രതിബന്ധമുണ്ടാക്കിയതുമില്ല

എങ്കിലും ഞങ്ങൾ ഇണങ്ങുകയും പിണങ്ങുകയും ചെയ്തിട്ടുണ്ട് .

തെറ്റാണെങ്കില്പോലും തനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങളിൽ അടിയുറച്ചു നിൽക്കുന്ന സവിശേഷ വ്യക്തിത്വം –

മിത്രങ്ങളെക്കാൾ ഏറെ ശത്രുക്കളെ അദ്ദേഹത്തിനു നേടിക്കൊടുക്കുവാൻ കാരണമായിട്ടുണ്ട് .

എഴുത്തുകാരനും നമ്മുടെ FB സുഹൃത്തുമായ ജിജോ ഉൾപ്പടെ ( Jijo Samuel Aniyan ) മൂന്നു മക്കളാണു അദ്ദേഹത്തിനുള്ളത്

ഭാര്യ സാറാമ്മയും –

പൗരദ്ധ്വനി ദിനപ്പത്രം ഉൾപ്പടെ ആ കുടുംബത്തിൽ നിന്നും പുറത്തിറങ്ങിയ ഒട്ടേറെ പ്രസിദ്ധീകരണങ്ങളുടെ സഹപത്രാധിപയായി പ്രവർത്തിച്ച് അദ്ദേഹത്തിനു തേരു തെളിച്ചു .

ഏതാനും വർഷങ്ങൾക്ക് മുൻപ് ജീവിതം അവസാനിപ്പിച്ച നമ്മുടെ സ്നേഹിതൻ ജോസ് പനയമ്പാലയെ എനിക്ക് പരിചയപ്പെടുത്തിയത് അത്തിക്കയം തന്നെയായിരുന്നു .

പ്രശസ്ത പത്ര പ്രവർത്തകനായ സണ്ണിക്കുട്ടി ഏബ്രഹാം സഹോദരിപുത്രനാണു .

എന്റെ അനാരോഗ്യ നില അറിയാമെങ്കിലും പ്രാർത്ഥന മാത്രം ആവശ്യപ്പെട്ട് ഇന്നുരാവിലെ ജിജോ യാണു തിരുവനന്തപുരത്തേക്ക് വിളിച്ച് എന്നെ വിവരം അറിയിച്ചത്

Babu Kuzhimattom

Share News