വനിതാ സംവരണ ബിൽ പുതിയ പാർലമെന്‍റിൽ

Share News

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണം ബി​ൽ പു​തി​യ പാ​ർ​ല​മെ​ന്‍റി​ലെ ആ​ദ്യ​ത്തേ​താ​യി കൊ​ണ്ടു​വ​ന്നു പു​തു​ച​രി​ത്രം ര​ചി​ച്ച് ബി​ജെ​പി സ​ർ​ക്കാ​ർ. ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്കു മൂ​ന്നി​ലൊ​ന്നു (33%) സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്യു​ന്ന 128-ാം ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ൽ ഇ​ന്ന​ലെ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കു സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള സീ​റ്റു​ക​ളി​ലെ മൂ​ന്നി​ലൊ​ന്നും ‘ക​ഴി​യു​ന്ന​ത്ര’ വ​നി​താ സം​വ​ര​ണ​മാ​ക്കും. ഒ​ബി​സി​ക്ക് പ്ര​ത്യേ​ക സം​വ​ര​ണ​മി​ല്ല.

ഇ​രു​സ​ഭ​ക​ളി​ലും ബി​ൽ പാ​സാ​ക്കി​യാ​ലും 2029ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ​ങ്കി​ലും ന​ട​പ്പാ​ക്കാ​ൻ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം സം​ബ​ന്ധി​ച്ച ഭ​ര​ണ​ഘ​ട​ന​യു​ടെ 82-ാം അ​നു​ച്ഛേ​ദം ഭേ​ദ​ഗ​തി ചെ​യ്യേ​ണ്ട​തു​ണ്ട്.

അ​ടു​ത്ത സെ​ൻ​സ​സ് പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ന​ട​ത്തു​ന്ന മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നു ശേ​ഷം വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കു​ക​യെ​ന്ന മോ​ദി സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ബി​ല്ലി​ലെ വ്യ​വ​സ്ഥ മൂ​ലം ഫ​ല​ത്തി​ൽ വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കു​ന്ന​തു നീ​ളും. 2021ലെ ​സെ​ൻ​സ​സ് കോ​വി​ഡ് മൂ​ലം ന​ട​ത്തി​യി​ല്ല. അ​ടു​ത്ത സെ​ൻ​സ​സി​നു സാ​ധ്യ​ത 2027ലാ​ണ്.

ഡീ​ലി​മി​റ്റേ​ഷ​ൻ നി​യ​മ​ത്തി​നു പ്ര​ത്യേ​ക ബി​ല്ലും വി​ജ്ഞാ​പ​ന​വും ആ​വ​ശ്യ​മാ​ണ്. പ​തി​ന​ഞ്ചു വ​ർ​ഷ​ത്തേ​ക്കാ​ണു നി​യ​മം. ആ​വ​ശ്യ​മെ​ങ്കി​ൽ പി​ന്നീ​ടു നീ​ട്ടാ​നാ​കും. ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും പാ​സാ​ക്കി​യ​ശേ​ഷം പ​കു​തി നി​യ​മ​സ​ഭ​ക​ളി​ലും പാ​സാ​യെ​ങ്കി​ൽ മാ​ത്ര​മേ ബി​ൽ നി​യ​മ​മാ​കൂ.

Read from front page lead news and edit page article on the Women’s Reservation bill.

https://www.deepika.com/News_Cat2_sub.aspx?catcode=cat3…

https://www.deepika.com/feature/leader_page.aspx…

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

Share News