ഇന്നലെ എന്നത് ഒരു വേസ്റ്റ് പേപ്പർ ആണ്, ഇന്ന് എന്നുള്ളത് ന്യൂസ് പേപ്പറും, നാളെ എന്നുള്ളത് ക്വസ്റ്റ്യൻ പേപ്പറുമാണ്, അതിനാൽ ആലോചിച്ച് വായിച്ച് ഉത്തരം എഴുതുക, അല്ലെങ്കിൽ ജീവിതം ഒരു ടിഷ്യൂപേപ്പറാകും

Share News

ഇന്നലെ എന്നത് ഒരു വേസ്റ്റ് പേപ്പർ ആണ്, ഇന്ന് എന്നുള്ളത് ന്യൂസ് പേപ്പറും, നാളെ എന്നുള്ളത് ക്വസ്റ്റ്യൻ പേപ്പറുമാണ്, അതിനാൽ ആലോചിച്ച് വായിച്ച് ഉത്തരം എഴുതുക, അല്ലെങ്കിൽ ജീവിതം ഒരു ടിഷ്യൂപേപ്പറാകും. ഡോക്ടർ എപിജെ അബ്ദുൽ കലാം തമാശരൂപേണ കുട്ടികളോട് പറഞ്ഞതാണെങ്കിലും ഒട്ടേറെ അർത്ഥതലമുള്ള ഒരു വാചകമാണിത്. അതായത് കഴിഞ്ഞുപോയതിനെക്കുറിച്ച് സങ്കടപ്പെടാതെ ഇരിക്കുക, വരാനുള്ളതിനെക്കുറിച്ച് ആധി പിടിക്കാതെ ഇരിക്കുക. ഈ ജീവിക്കുന്ന നിമിഷത്തെക്കുറിച്ച് ചിന്തിക്കുക, അതിൽ മാത്രം ജീവിക്കുക.

ഓരോ മനുഷ്യനും ഓരോ വലിയ നിഗൂഢതയാണ്, പുറമേക്ക് ശാന്തമായ രൂപത്തിൽ വർത്തിക്കുന്നുവെങ്കിലും, എത്രയോ വലിയ യുദ്ധങ്ങൾ അവന്റെ അന്തരാളങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നു. ശാന്തമായ മുഖഭാവമുള്ളവരെയും തുറന്ന മനസ്സോടെ സംസാരിക്കുന്നവരെയും നമ്മള്‍ ഇഷ്ട്ടപ്പെടുന്നു. കോപം, അസംതൃപ്തി, ഗൌരവം, പൊങ്ങച്ചം എന്നിവ പ്രകടിപ്പിക്കുന്നവരോട് അടുക്കുവാന്‍ സ്വാഭാവികമായും നമ്മള്‍ മടി കാണിക്കാറുണ്ട്.സൌഹൃദങ്ങളും സ്നേഹ ബന്ധങ്ങളും അനായാസം സ്ഥാപിക്കാന്‍ കഴിയണമെങ്കില്‍ തുറന്ന മനസ്സോടെ ഇടപെടാനും മറ്റുള്ളവരെ ഉള്‍ക്കൊള്ളാനും നമുക്ക് കഴിയണം.. മനസ്സിലെ രഹസ്യങ്ങള്‍ മുഖത്തെഴുതിയിട്ടുണ്ട്. അതോണ്ടാവും മുഖം മനസ്സിന്‍റെ കണ്ണാടി എന്ന് പറയുന്നതും.

ശുഭദിനം ✌️

Vinod Panicker

Share News