
നാളെ സമ്പൂർണ ലോക്ക്ഡൗണ്‍:നേരിയ ഇളവുകൾ
തിരുവനന്തപുരം: ഞായറാഴ്ചകളില്‍ സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, പാല്, ആശുപത്രി, ലാബ്, മെഡിക്കല്‍ ഷോപ്പുകള്‍,അനുബന്ധ സ്ഥാപനങ്ങള്‍, കോവിഡുമായി ബന്ധപ്പെട്ട വകുപ്പുകള്‍, മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ എന്നിവയെ ഞായറാഴ്ചത്തെ ലോക്ക്ഡൗണില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഹോട്ടലുകള്‍, ടേക്ക് എവേ സര്‍വീസ് കൗണ്ടറുകള്‍ എന്നിവയും പ്രവര്‍ത്തിക്കാവുന്നതാണ്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അനുവദനീയമായ കാര്യങ്ങള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്നവര്‍ക്കും മാത്രം സഞ്ചാരത്തിനുള്ള അനുവാദം നല്‍കിയിട്ടണ്ട്.
അടിയന്തര സാഹചര്യം വന്നാല്‍ ജില്ലാ അധികാരികളുടെയോ പൊലീസിന്റെയോ പാസുമായി മാത്രമേ യാത്ര പാടുള്ളുവെന്നും പാസ് ഇല്ലാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി