സി.എഫ്. തോമസ് എംഎല്‍എ കേരളത്തിലെല്ലായിടത്തും എല്ലാവര്‍ക്കും സുസമ്മതനായ പൊതുപ്രവര്‍ത്തകനായിരുന്നുവെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

Share News

കൊച്ചി: സി.എഫ്. തോമസ് എംഎല്‍എ ചങ്ങനാശേരിയിലും കേരളത്തിലെല്ലായിടത്തും എല്ലാവര്‍ക്കും സുസമ്മതനായ പൊതുപ്രവര്‍ത്തകനായിരുന്നുവെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. നാല്പതു വര്‍ഷത്തോളം ചങ്ങനാശേരി നിയോജകമണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധാനം ചെയ്ത അദ്ദേഹം താനുള്‍പ്പെട്ടിരുന്ന രാഷ്ട്രീയ പാര്‍ട്ടിയിലും സര്‍ക്കാര്‍ തലങ്ങളിലും ഏവരാലും ആദരിക്കപ്പെട്ടിരുന്ന വ്യക്തിയാണെന്നു മാര്‍ ആലഞ്ചേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സമ്പന്നരെന്നോ പാവപ്പെട്ടവരെന്നോ ഭേദമില്ലാതെ ഏവര്‍ക്കും സേവനംചെയ്ത ജനനേതാവായിരുന്നു അദ്ദേഹം. എസ്ബി കോളജിലെ പൂര്‍വവിദ്യാര്‍ഥിയും എസ്ബി ഹൈസ്‌കൂളിലെ പ്രശസ്തനായ അധ്യാപകനുമായിരുന്ന […]

Share News
Read More

ചെല്ലാനം തീരസംരക്ഷണത്തിനുള്ള പോരാട്ടം കേരള കത്തോലിക്ക സഭ ഏറ്റെടുക്കുമെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.

Share News

ചെല്ലാനം തീരസംരക്ഷണത്തിനുള്ള പോരാട്ടം കേരള കത്തോലിക്ക സഭ ഏറ്റെടുക്കുമെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ചെല്ലാനം തീരത്തെ പ്രശ്നങ്ങൾ ഈ പ്രദേശത്തിൻ്റേതു മാത്രമല്ല സംസ്ഥാനത്തിൻ്റെയും രാജ്യത്തിൻ്റെ മുഴുവൻ പ്രശ്നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരപ്രദേശങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് കെആർഎൽസിസി യുടെ നേതൃത്വത്തിൽ കൊച്ചി ആലപ്പുഴ രൂപതകൾ സംയുക്തമായി രൂപം നല്കിയ കെയർ ചെല്ലാനം എന്ന സംവിധാനത്തിൻ്റെ ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെആർഎൽസിസി യുടെ ആഭിമുഖ്യത്തിലുള്ള […]

Share News
Read More

അമേരിക്കയില്‍ പ്രോലൈഫ് വിപ്ലവം?ഏഴു കുട്ടികളുടെ അമ്മ: അമി ബാരറ്റിനേ സുപ്രീം കോടതിയിലേക്ക് !

Share News

വാഷിംഗ്‌ടണ്‍ ഡി.സി: ജസ്റ്റിസ് റൂത്ത് ഗിന്‍സ്ബര്‍ഗിന്റെ നിര്യാണത്തോടെ ഒഴിവുവന്ന അമേരിക്കയിലെ സുപ്രീംകോടതി ജഡ്ജി ഒഴിവിലേക്ക് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തത് അടിയുറച്ച ക്രൈസ്തവ വിശ്വാസിയും ഏഴു കുട്ടികളുടെ അമ്മയുമായ ഫെഡറല്‍ ജഡ്ജി അമി കോണി ബാരെറ്റിനെ. അമേരിക്കയില്‍ പ്രോലൈഫ് വിപ്ലവം ഉണ്ടാകുമെന്ന വ്യക്തമായ സൂചനകളാണ് ഈ നാമനിര്‍ദേശത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. നാല്‍പ്പത്തിയെട്ടു വയസുള്ള ബാരെറ്റ് അമേരിക്കയിലെ അറിയപ്പെടുന്ന പ്രോലൈഫ് നിലപാടുള്ള കത്തോലിക്ക വിശ്വാസിയാണ്. കടുത്ത ഗര്‍ഭഛിദ്ര അനുകൂലിയായിരിന്ന ജസ്റ്റിസ് റൂത്ത് ഗിന്‍സ്ബര്‍ഗിന്റെ ഇരിപ്പിടത്തിലേക്കാണ് ജീവന്റെ മഹനീയതയെ ഏറെ […]

Share News
Read More

ഈശോയുടെ മരണഭീതിയുടെ ചാപ്പൽ

Share News

ഒരു കാലത്ത് ഭീകരതയുടെ പര്യായമായിരുന്ന ഹിറ്റ്ലറിൻ്റെ ദാഹാവിലെ നാസി തടങ്കൽപ്പാളയത്തിൽ അതിൻ്റെ ഓർമ്മയും അനുസ്മരണവും സജീവമായി നിലനിർത്താൻ നിർമ്മിച്ച ആദ്യത്തെ ആത്മീയ നിർമ്മിതിയാണ് ഈശോയുടെ മരണഭീതിയുടെ ചാപ്പൽ (Todesangst-Christi-Kapelle). 1941 ഫെബ്രുവരി 4 മുതൽ 1945 ഏപ്രിൽ 29 വരെ ദാഹാവിലെ തടങ്കൽപ്പാളയത്തിൽ കഴിഞ്ഞിരുന്ന മ്യൂണികിലെ സഹായമെത്രാനായിരുന്ന ബിഷപ്പ് ജോഹാന്നസ് ന്യൂഹൗസ്ലറിൻ്റെ ( Johannes Neuhäusler) താൽപര്യമാണ് ഈ കത്തോലിക്കാ കപ്പേളയുടെ ഉത്ഭവത്തിനു പിന്നിൽ. മ്യൂണിക്കിലെ ആർക്കിടെക്റ്റ് പ്രൊഫസറായിരുന്ന ജോസഫ് വീഡേമാൻ്റെ ( Josef Wiedemann) പ്ലാനിലാണ് […]

Share News
Read More

പണത്തിനു നൽകുന്ന അമിത പ്രാധാന്യം. – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 28 09 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

പ്രക്ഷോഭങ്ങള്‍ക്കിടെ വി​വാ​ദ കാ​ര്‍​ഷി​ക ബി​ല്ലു​ക​ളി​ല്‍ രാ​ഷ്‌​ട്ര​പ​തി ഒ​പ്പുവ​ച്ചു

Share News

ന്യൂഡല്‍ഹി: രാജ്യ വ്യാപകമായി നടക്കുന്ന കർഷക പ്രക്ഷോഭങ്ങള്‍ക്കിടെ കാര്‍ഷിക പരിഷ്‌കാര ബില്ലില്‍ രാ​ഷ്‌​ട്ര​പ​തി രാംനാ​ഥ് കോ​വി​ന്ദ് ഒ​പ്പുവ​ച്ചു. പ്രതിപക്ഷ ആവശ്യം തള്ളിയാണ് രാഷ്ട്രപതി ബില്ലില്‍ ഒപ്പ് വെച്ചത്. ബില്ലിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമാണെങ്കിലും രാഷ്ട്രപതി ഒപ്പിട്ടതോടെ മൂന്ന് ബില്ലുകളും നിയമമായി. ബില്ലുകള്‍ ഭരണഘടന വിരുദ്ധമാണെന്നും, ഏകപക്ഷീയമായി പാസാക്കുകയായിരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. മൂ​ന്ന് കാ​ര്‍​ഷി​ക ബി​ല്ലു​ക​ളി​ലും ഒ​പ്പു​വ​യ്ക്കാ​തെ തി​രി​ച്ച​യ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു രാഷ്ട്രപതിയോട് പ്രതിപക്ഷം ആവശ്യപ്പെട്ടത്. അതേസമയം, പുതിയ കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരെ കൂടുതല്‍ സ്വതന്ത്രരാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് […]

Share News
Read More

എം എം ഹസ്സന്‍ പുതിയ യുഡിഎഫ് കണ്‍വീനര്‍

Share News

തിരുവനന്തപുരം: എംഎം ഹസ്സന്‍ പുതിയ യുഡിഎഫ് കൺവീനാറാകും. ബെന്നി ബഹന്നാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചതിനെത്തുടര്‍ന്നാണ് എംഎം ഹസ്സനെ തെരഞ്ഞെടുത്തത്. ബുധനാഴ്ച ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. യുഡിഎഫ് സ്ഥാനത്തേക്ക് എംഎംഹസ്സന്റെ പേര് നിര്‍ദേശിച്ച്‌ കെപിസിസി ഹൈക്കമാന്‍ഡിന് കത്തുനല്കി. അതേസമയം, രാജി തീരുമാനം സ്വയം എടുത്തതാണെന്ന് ബെന്നി ബഹനാൻ വ്യക്തമാക്കായി. ഒരു പക്കേജിന്റെ അടിസ്ഥാനത്തിലാണ് കണ്‍വീനറായതെന്നും എന്നാല്‍ കണ്‍വീനര്‍ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദം വേദനിപ്പിച്ചുവെന്നും ബെന്നി ബെഹ്‌നാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുമായി ഭിന്നതയുണ്ടെന്നത് തെറ്റായ പ്രചാരണമാണെന്നും ബെന്നി ബെഹ്‌നാന്‍ […]

Share News
Read More

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചാല്‍ സര്‍ക്കാര്‍ ഒരിക്കലും നോക്കിനില്‍ക്കില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Share News

സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ കേസെടുത്തതായി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. സ്ത്രീകളെ അപമാനിച്ച് വിജയ് പി നായര്‍ എന്നയാള്‍ യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തതായി കാണിച്ച് സിറ്റി സൈബര്‍ സെല്ലിന് ലഭിച്ച പരാതി പ്രാഥമിക അന്വേഷണത്തിനുശേഷം കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനായി മ്യൂസിയം പോലീസിന് കൈമാറുകയും ചെയ്തതായി പോലീസ് അറിയിച്ചിട്ടുണ്ട്. വിജയ് പി നായര്‍ക്കെതിരെ ഐ.പി.സി. സെക്ഷന്‍ 509 പ്രകാരവും, കെ.പി. ആക്ട് സെക്ഷന്‍ 120 പ്രകാരവുമാണ് മ്യൂസിയം പോലീസ് കേസ് […]

Share News
Read More